ഇവിടെ ദേശീയവാദികളുടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത് എന്നെ പോലുള്ളവരുടെ ചെലവിലാണ്; വൈ പ്ലസ് സുരക്ഷയെ ചോദ്യം ചെയ്ത സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് മറുപടിയുമായി കങ്കണ

തന്നെ പോലെയുള്ളവരുടെ ചിലവിലാണ് ഇവിടെ ദേശീയവാദികളുടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നതെന്ന് നടി കങ്കണ റണാവത്ത്. നടിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയ ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമിക്ക് മറുപടിയുമായാണ് കങ്കണ രംഗത്തെത്തിയത്. കങ്കണയെ ഇപ്പോള്‍ കാണാനില്ലലോ എന്ന പോസ്റ്റിന് മറുപടിയാണ് സുബ്രഹ്‌മണ്യന്‍ സ്വാമി നല്‍കിയത്.

”അടുത്തിടെയായി കങ്കണയെ കാണാനെയില്ലല്ലോ. അവരെ കുറിച്ച് ഒരു വാര്‍ത്തയും ഇല്ലല്ലോ, ഇപ്പോഴും 2014ന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ സ്വാതന്ത്ര്യം ആഘോഷിക്കുകയാണോ” എന്നാണ് ഒരു പാര്‍ട്ടിയില്‍ കങ്കണ ഡാന്‍സ് കളിക്കുന്ന വീഡിയോ അടക്കം ചിത്ര എന്ന അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ഇതിനാണ് സുബ്രഹ്‌മണ്യന്‍ സ്വാമി മറുപടി നല്‍കിയത്.

”അത് എസ്.പി.ജിക്ക് അറിയാന്‍ സാധിക്കും. എസ്.പി.ജി സുരക്ഷയുള്ളവരുടെ ഒരോ പോക്കുവരവും അവര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടാകും. എന്തിനാണ് കങ്കണയ്ക്ക് ഈ സുരക്ഷ നല്‍കുന്നത് എന്ന് മനസിലാകുന്നില്ല” എന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി പോസ്റ്റില്‍ കുറിച്ചത്. പിന്നാലെ ഇതിന് മറുപടിയുമായി കങ്കണയും എത്തി.

”ഞാന്‍ വെറും ഒരു ബോളിവുഡ് താരം അല്ല ശബ്ദം ഉയര്‍ത്തുന്ന ഒരു പൗരയാണ്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ എതിരാളികള്‍ എന്നെ ലക്ഷ്യം വച്ചിരുന്നു. എന്നെ പോലുള്ളവരുടെ ചിലവിലാണ് ഇവിടെ ദേശീയവാദികളുടെ സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. തുക്കഡ ഗ്യാംഗിനെതിരെയും, ഖാലിസ്ഥാന്‍ തീവ്രവാദികള്‍ക്കെതിരെയും ഞാന്‍ സംസാരിച്ചിട്ടുണ്ട്.”

”ഞാന്‍ ഒരു ഫിലിം മേക്കറാണ്, നിര്‍മ്മാതാവാണ്, എന്റെ അടുത്ത സംരംഭം അടിയന്തരാവസ്ഥയെ കുറിച്ചും, ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍ സംബന്ധിച്ചുമാണ്. ഇതൊക്കെ പോരെ എനിക്ക് സുരക്ഷയൊരുക്കാന്‍ കാരണങ്ങള്‍. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടോ സാര്‍” എന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയോട് കങ്കണ ചോദിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്