കങ്കണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ? നടിയുടെ ആഗ്രഹത്തിന് മറുപടിയുമായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തി നടി കങ്കണ റണാവത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കങ്കണയുടെ ആഗ്രഹത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ ഇപ്പോള്‍.

ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് ആഗ്രഹം. ജനങ്ങള്‍ ആഗ്രഹിക്കുകയും ബിജെപി ടിക്കറ്റ് നല്‍കുകയും ചെയ്താല്‍ മത്സരിക്കും എന്നാണ് കങ്കണ പറഞ്ഞത്. കങ്കണയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു എന്നാണ് ജെപി നദ്ദ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം എടുക്കുകയെന്നും നദ്ദ പറയുന്നു. സമീപകാലത്ത് രാജ്യം ചര്‍ച്ച ചെയ്ത പല വിഷയങ്ങളിലും ബിജെപി അനുകൂല നിലപാട് സ്വീകരിച്ച നടിയാണ് കങ്കണ.

എല്ലാ തരം ജന വിഭാഗങ്ങളോടും തുറന്ന സമീപനമാണ് തനിക്കുള്ളത് എന്നായിരുന്നു രാഷ്ട്രീയ പ്രവേശനമുണ്ടാകുമോ എന്ന ചോദ്യത്തിന് കങ്കണ മറുപടി നല്‍കിയത്. ഹിമാചല്‍ പ്രദേശിലെ ആളുകള്‍ അവരെ സേവിക്കാന്‍ തനിക്ക് അവസരം നല്‍കിയാല്‍ മികച്ചതായിരിക്കും.

അവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നും കങ്കണ പറഞ്ഞു. പ്രധാനമന്ത്രി മോദിയെയും കങ്കണ പുകഴ്ത്തി. മോദി രാജ്യത്തിന്റെ മഹാപുരുഷനാണെന്നും 2024ല്‍ മോദിയും രാഹുല്‍ ഗാന്ധിയുമായിട്ട് ആയിരിക്കും മത്സരമെന്നും കങ്കണ പറഞ്ഞു. ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ലെന്നും കങ്കണ പറഞ്ഞു.

അതേസമയം, ‘എമര്‍ജന്‍സി’ ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കങ്കണ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദിരാ ഗാന്ധി ആയാണ് താരം വേഷമിടുന്നത്. അനുപം ഖേര്‍, സതീഷ് കൗശിക്, ശ്രേയസ് തല്‍പാഡെ, മിലിന്ദ് സോമന്‍ എന്നിവരും ചിത്രത്തിലുണ്ട്. ‘തേജസ്’ എന്ന ചിത്രവും നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Latest Stories

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ

'മനുഷ്യത്വം എന്നൊന്നില്ലേ...' ; ഉമ തോമസ് പരിക്കേറ്റു കിടക്കുമ്പോഴും സംഘാടകര്‍ പരിപാടി തുടര്‍ന്നതിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

പുഷ്പ 2 ന്റെ ബോക്സ് ഓഫീസ് റെക്കോർഡ് തകർക്കുമോ ഈ സിനിമകൾ?

" മെസി കാണിച്ചത് മോശമായ പ്രവർത്തി "; തുറന്നടിച്ച് മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് മെൻസ് നാഷണൽ സോക്കർ ടീം താരം

ഡല്‍ഹി തിരിച്ചുപിടിക്കാന്‍ 'പ്യാരി ദീദി യോജന'യുമായി കോണ്‍ഗ്രസ്; കര്‍ണാടക മോഡലില്‍ സ്ത്രീകള്‍ക്ക് മാസം 2500 രൂപ പ്രഖ്യാപനം