ബോളിവുഡ് ഉപേക്ഷിച്ച് ഹോളിവുഡിലേക്ക് ചേക്കേറിയതിനെ കുറിച്ച് നടി പ്രിയങ്ക ചോപ്ര പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ബോളിവുഡില്‍ ഒരു മൂലയിലേക്ക് തള്ളപ്പെട്ടുവെന്നും അവിടുത്തെ പൊളിട്ടിക്‌സ് കണ്ട് മടുത്തുവെന്നുമാണ് പ്രിയങ്ക വെളിപ്പെടുത്തിയത്. പ്രിയങ്കയുടെ വാക്കുകളോട് പ്രതികരിച്ചിരിക്കുകയാണ് നടി കങ്കണ റണാവത്ത് ഇപ്പോള്‍.
കരണ്‍ ജോഹര്‍ വിലക്ക് ഏര്‍പ്പെടുത്തിയതാണ് പ്രിയങ്ക ഇന്ത്യ വിടാന്‍ കാരണമായത് എന്നാണ് കങ്കണ പറയുന്നത്. ”പ്രിയങ്ക ചോപ്രയ്ക്ക് പറയാനുള്ളത് ആളുകള്‍ അവര്‍ക്കെതിരെ തിരിഞ്ഞു, ഭീഷണിപ്പെടുത്തി അവരെ സിനിമകളില്‍ നിന്നും പുറത്താക്കി.”
”സ്വയം ഉയര്‍ന്നു വന്ന ഒരു സ്ത്രീയെ ബോളിവുഡ് ഇന്ത്യ വിടാന്‍ തന്നെ ബോളിവുഡ് നിര്‍ബന്ധിതയാക്കി എന്നാണ്. കരണ്‍ ജോഹര്‍ അവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് എല്ലാവര്‍ക്കും അറിയാം. ഷാരൂഖും മൂവി മാഫിയയുമായുള്ള സൗഹൃദത്തെ തുടര്‍ന്ന് കരണ്‍ ജോഹറുമായി അവര്‍ തെറ്റിപ്പിരിഞ്ഞതിനെ കുറിച്ച് മീഡിയ ഒരുപാട് എഴുതിയിട്ടുണ്ട്.”
”പലരും അവരെ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് അവര്‍ക്ക് ഇന്ത്യ വിട്ട് പോകേണ്ടി വന്നു. കരണ്‍ ജോഹറിന്റെ സംഘവും പിആര്‍ മാഫിയയും ചേര്‍ന്നാണ് അവരെ ഇന്ത്യ വിടാന്‍ നിര്‍ബന്ധിതയാക്കിയത്” എന്നിങ്ങനെയാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
Read more
”ഞാന്‍ ബോളിവുഡില്‍ ഒരു മൂലയിലേക്ക് തള്ളപ്പെട്ടു. എന്നെ കാസ്റ്റ് ചെയ്യാത്ത ആളുകളുണ്ടായിരുന്നു. പലരുമായും എനിക്ക് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. അത്തമൊരു പൊളിട്ടിക്സില്‍ ഞാന്‍ മടുത്തിരുന്നു, ബ്രേക്ക് ആവശ്യമാണെന്ന് തോന്നി. സംഗീതം എനിക്ക് ലോകത്തിന്റെ മറ്റൊരു കോണിലേക്ക് പോകാനുള്ള അവസരം നല്‍കി” എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.