പായല്‍ ഘോഷ് പറഞ്ഞ കാര്യങ്ങള്‍ നിരവധി നായകന്‍മാര്‍ എന്നോടും ചെയ്തിട്ടുണ്ട്; ഗുരുതര ആരോപണങ്ങളുമായി കങ്കണ

അനുരാഗ് കശ്യപിനെതിരെയുള്ള ലൈംഗിക പീഡനാരോപണങ്ങള്‍ക്ക് പിന്നാലെ ബോളിവുഡില്‍ താനും പല പീഡനങ്ങളും അനുഭവിച്ചിട്ടുണ്ടെന്ന് നടി കങ്കണ റണൗട്ട്. ബുള്ളിവുഡ് എന്നാണ് കങ്കണ ബോളിവുഡിനെ ട്വീറ്റില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അനുരാഗ് കശ്യപിനെയും പായല്‍ ഘോഷിനെയും ടാഗ് ചെയ്താണ് കങ്കണയുടെ ട്വീറ്റുകള്‍. അനുരാഗ് പായലിനോട് ചെയ്തത് ബോളിവുഡില്‍ പതിവാണെന്ന് കങ്കണ പറയുന്നു.

പായല്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് അനുരാഗിനുണ്ട്. അയാള്‍ തന്റെ പങ്കാളികളെയെല്ലാം വഞ്ചിച്ചു. ഏക പത്‌നീവ്രതക്കാരാന്‍ ആണെന്ന് അയാള്‍ സമ്മതിച്ചിട്ടില്ല എന്ന് കങ്കണ ഒരു ട്വീറ്റില്‍ കുറിച്ചു. “”പായല്‍ ഘോഷ് പറഞ്ഞ കാര്യം നിരവധി നായകന്‍മാര്‍ എന്നോടും ചെയ്തിട്ടുണ്ട്. പെട്ടെന്ന് വാന്‍ അല്ലെങ്കില്‍ റൂം അടച്ച് ജനനേന്ദ്രിയം കാണിക്കും. അല്ലെങ്കില്‍ ഒരു പാര്‍ട്ടിക്കിടെ നൃത്തത്തിനിടയില്‍ ചുംബിക്കാന്‍ ശ്രമിക്കും. ജോലിക്കായി അപ്പോയ്‌മെന്റ് എടുത്ത് വീട്ടില്‍ വിളിച്ച് വരുത്തി അവനൊപ്പം കഴിയാന്‍ നിര്‍ബന്ധിക്കും.””

“”നിങ്ങളെ മുതലെടുത്ത് ഉപദ്രവിച്ച ശേഷം അപമാനിക്കുകയും നിശ്ശബ്ദരാക്കുകയും ചെയ്യും. അതുകൊണ്ടാണ് ഞാന്‍ ആരോടും പരാതിപ്പെടാത്തത്. അതെ, എന്റെ പ്രതികാരം ഞാന്‍ തന്നെ തീര്‍പ്പാക്കുന്നു. നിങ്ങളെ പോലുള്ള ഷണ്ഡന്‍മാരോട് സഹായം ചോദിക്കില്ല. മീടു ഹാഷ്ടാഗ് ബോളിവുഡില്‍ വലിയ പരാജയമാണ്. കാരണം മിക്ക ബലാത്സംഗികളും ലിബറലുകളാണ്, പായല്‍ ഘോഷിനെ പോലെ മറ്റെല്ലാ ഇരകളെയും അവര്‍ അപമാനിക്കുകയും നിശബ്ദരാക്കുകയും ചെയ്യും”” എന്നാണ് കങ്കണ ട്വീറ്ററില്‍ പ്രതികരിക്കുന്നത്.

“”ബോളിവുഡ് ലൈംഗിക ചൂഷണക്കാരാല്‍ നിറഞ്ഞിരിക്കുന്നു. അവര്‍ വ്യാജ വിവാഹങ്ങള്‍ നടത്തുന്നു, എല്ലാ ദിവസവും ഒരു ഹോട്ടായ പെണ്‍കുട്ടി അവരെ സന്തോഷിപ്പിക്കാനായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ദുര്‍ബലരായ ചെറുപ്പക്കാരോടും അവര്‍ ഇതു തന്നെ ചെയ്യുന്നു. എനിക്ക് മീടു ഹാഷ്ടാഗിന്റെ ആവശ്യമില്ല. എന്നാല്‍ പല പെണ്‍കുട്ടികളും മീടു ഹാഷ്ടാഗ് ഉപയോഗിക്കുന്നു”” എന്നും കങ്കണ ട്വീറ്റ് ചെയ്തു.

Latest Stories

ചെങ്കടലിന് മുകളിലെത്തിയ സ്വന്തം വിമാനത്തെ വെടിവച്ച് അമേരിക്കന്‍ നാവികസേന; യുഎസ് മിസൈല്‍വേധ സംവിധാനത്തിന് ആളുമാറി; വിശദീകരണവുമായി സെന്‍ട്രല്‍ കമാന്‍ഡ്

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി