കടത്തില്‍ മുങ്ങി കങ്കണ; വായ്പ എടുത്തതിന് പിന്നാലെ വന്‍ തുകയ്ക്ക് ബംഗ്ലാവ് വിറ്റ് താരം

മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തന്റെ ബംഗ്ലാവ് വിറ്റ് നടിയും എംപിയുമായ കങ്കണ റണാവത്ത്. 2017ല്‍ 20 കോടി രൂപക്ക് വാങ്ങിയ ബംഗ്ലാവ് 32 കോടി രൂപക്ക് കങ്കണ വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാവ് കങ്കണയുടെ ചലച്ചിത്രം നിര്‍മാണ കമ്പനിയായ മണികര്‍ണിക ഫിലിംസിന്റെ ഓഫീസായി ഉപയോഗിച്ചു വരുകയായിരുന്നു.

കഴിഞ്ഞ മാസം കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജും ഒരു പ്രൊഡക്ഷന്‍ ഹൗസ് ഓഫീസ് വില്‍പ്പനയ്ക്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ പങ്കുവെച്ചിരുന്നു. എന്നാല്‍ പേരോ പ്രൊഡക്ഷന്‍ ഹൗസിന്റെ ഉടമയെ കുറിച്ചുള്ള വിവരമോ വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഇത് കങ്കണയുടെ ഓഫീസ് ആണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് തന്റെ കടങ്ങള്‍ വീട്ടാനും ഇപ്പോള്‍ എംപി എന്ന നിലയില്‍ ഹിമാചലിലെ മണ്ഡലത്തിലും ഡല്‍ഹിയിലും പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് മുംബൈയിലെ ബംഗ്ലാവ് കങ്കണ വിറ്റത് എന്നാണ് വിവരം. ഈ അടുത്തിടെ കങ്കണ നിര്‍മിച്ച എല്ലാ ചിത്രങ്ങളും വന്‍ പരാജയമായിരുന്നു.

‘എമര്‍ജന്‍സി’ ആണ് കങ്കണയുടെ ഏറ്റവും പുതിയ ചിത്രം. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവുമെല്ലാം കങ്കണ തന്നെയാണ്. സിനിമ എടുക്കാനായി വായ്പ എടുത്തിട്ടുണ്ടെന്നും കടം വാങ്ങിയിട്ടുണ്ടെന്നും മുമ്പൊരിക്കല്‍ നല്‍കിയ അഭിമുഖത്തില്‍ കങ്കണ പറഞ്ഞിരുന്നു.

2020ല്‍ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അനധികൃത നിര്‍മ്മാണം ആരോപിച്ച് കങ്കണയുടെ ബാന്ദ്ര ഓഫീസിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുനീക്കിയിരുന്നു. സെപ്തംബര്‍ 9ന് ബോംബെ ഹൈകോടതി സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് പൊളിക്കല്‍ നിര്‍ത്തിവെച്ചത്.

പിന്നാലെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കങ്കണ കേസ് ഫയല്‍ ചെയ്തിരുന്നു. കേസ് പിന്നീട് ഉപേക്ഷിച്ചു. 2022 ഡിസംബറില്‍ ഈ ബംഗ്ലാവ് ഈട് വെച്ച് കങ്കണ 27 കോടി രൂപ വായ്പ എടുക്കുകയും ചെയ്തിരുന്നു.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്