തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് “തലൈവി”ക്ക് ശേഷം ഇന്ദിരാഗാന്ധി ആയി വേഷമിടാന്‍ ഒരുങ്ങി കങ്കണ റണൗട്ട്. സംവിധായകന് സൗയ് കബിര്‍ ഒരുക്കുന്ന ചിത്രത്തിലാണ് ഇന്ത്യയുടെ പ്രഥമ മുഖ്യമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ ബയോപിക് ആയല്ല ചിത്രം ഒരുങ്ങുന്നത്.
പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍, എമര്‍ജന്‍സി പിരീഡ് എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമുണ്ട്. തിരക്കഥ അവസാനഘട്ടത്തിലാണ്. ഇപ്പോഴത്തെ ഇന്ത്യയുടെ സാമൂഹിക- രാഷ്ട്രീയ ഭൂപ്രകൃതി മനസിലാക്കാന്‍ ഈ തലമുറയെ സഹായിക്കുന്ന ഒരു രാഷ്ട്രീയ ചിത്രമാകും ഇതെന്നും നടി വ്യക്തമാക്കി.
Happy to announce my dear friend Sai Kabir and I are collaborating on a political drama. Produced by Manikarnika Films. Written and Directed by Sai Kabir 🥰 https://t.co/wpThWV0kME
— Kangana Ranaut (@KanganaTeam) January 29, 2021
സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, മൊറാര്‍ജി ദേശായി, ലാല്‍ ബഹദൂര്‍ ശാസ്ത്രി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കങ്കണയുടെ റിവോള്‍വര്‍ റാണി എന്ന ചിത്രത്തിന്റെ സംവിധായകനാണ് സായ് കബീര്‍.
This is a photoshoot about iconic women I did in the beginning of my career, little did I know one day I will get to play the iconic leader on screen. https://t.co/ankkaNevH2
— Kangana Ranaut (@KanganaTeam) January 29, 2021
Read more
അതേസമയം, ജയലളിതയുടെ ബയോപിക് ആയി ഒരുങ്ങുന്ന തലൈവി റിലീസിന് ഒരുങ്ങുകയാണ്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയാണ് എംജിആറായി വേഷമിടുന്നത്. നിലവില്‍ ധാക്കട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് കങ്കണ.