കൊറോണ മുക്തയായ ബോളിവുഡ് ഗായിക കനിക കപൂര്‍ ഇപ്പോള്‍ പ്ലാസ്മ ദാനം ചെയ്യേണ്ടെന്ന് ഡോക്ടര്‍മാര്‍. ഹീമോഗ്ലോബിന്‍ ലെവല്‍ കുറവായതിനാല്‍ പ്ലാസ്മ ദാനം ചെയ്യാന്‍ കാത്തിരിക്കേണ്ട വരുമെന്ന് കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലര്‍ പ്രൊ. എം എല്‍ ബി ഭട്ട് പിടിഐയോട് വ്യക്തമാക്കി.
തിങ്കളാഴ്ചയാണ് കനിക കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ രക്ത സാമ്പിളുകള്‍ നല്‍കിയത്. മാര്‍ച്ച് 20നായിരുന്നു ഗായികക്ക് കോവിഡ് 19 സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും തിരിച്ചെത്തിയ താരം സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിനാല്‍ കേസെടുത്തിരുന്നു.
ലക്‌നൗവില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താരം താമസിക്കുന്നത്. തന്നെ കുറിച്ചുള്ള പല വാര്‍ത്തകളും കേട്ടിരുന്നു, ഇതുവരെ നിശബ്ദമായിരുന്നു. എന്നാല്‍ താന്‍ അടുത്തിടപഴകിയവര്‍ക്കൊന്നും രോഗം ബാധിച്ചിട്ടില്ല എന്നതാണ് സത്യം എന്ന് ശനിയാഴ്ച കനിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.