'ഞാന്‍ ഐസിയുവില്‍ അല്ല, അടുത്ത ടെസ്റ്റ് നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷിക്കുന്നു'; വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് കനിക കപൂര്‍

വികാരഭരിതമായ കുറിപ്പ് പങ്കുവച്ച് കൊറോണ സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂര്‍. കഴിഞ്ഞ ദിവസം നടത്തിയ നാലാമത്തെ പരിശോധനയിലും ഫലം പോസിറ്റീവ് ആയിരുന്നു. പിന്നാലെയാണ് താന്‍ ഐസിയുവില്‍ അല്ല അടുത്ത ടെസ്റ്റ് എങ്കിലും നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

“”സമയം നന്നായി പ്രയോജനപ്പെടുത്താന്‍ ജീവിതം നമ്മെ പഠിപ്പിക്കുന്നു, സമയം ജീവിതത്തിന്റെ മൂല്യം നമ്മെ പഠിപ്പിക്കുന്നു”” എന്ന ഉദ്ധരണിയുടെ ചിത്രമാണ് കനിക പങ്കുവച്ചിരിക്കുന്നത്. “”ഉറങ്ങാന്‍ പോകുന്നു. എല്ലാവര്‍ക്കും സ്‌നേഹാശംസകള്‍. സുരക്ഷിതമായി തുടരുക. നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി, പക്ഷേ ഞാന്‍ ഐസിയുവില്‍ അല്ല. എനിക്ക് സുഖമാണ്. എന്റെ അടുത്ത പരിശോധന നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ കുട്ടികളെയും കുടുംബത്തെയും കാണാന്‍ വീട്ടിലേക്ക് പോകാന്‍ കാത്തിരിക്കുന്നു…അവരെ മിസ് ചെയ്യുന്നു”” എന്ന് ക്യാപ്ഷനായി കനിക കുറിച്ചു.

https://www.instagram.com/p/B-VDEeLl5CO/

മാര്‍ച്ച് 20നാണ് കനികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക ചികിത്സയില്‍ കഴിയുന്നത്. നാലാമതും ഫലം പോസിറ്റീവായതില്‍ ഗായികയുടെ കുടുംബാംഗങ്ങള്‍ കടുത്ത ആശങ്കയിലാണ്. കനികയുടെ ശരീരം മരുന്നിനോട് പ്രതികരിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്