'സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2' വില്‍ ലോക സുന്ദരി മാനുഷി ചില്ലാര്‍ എത്തുമോ? കരണ്‍ ജോഹര്‍ മനസു തുറക്കുന്നു

ബോളിവുഡിലേക്ക് ലോക സുന്ദരി മാനുഷി ചില്ലാര്‍ അരേങ്ങറ്റം നടത്തുക “സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ 2” വിലൂടെയായിരിക്കുമെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍ കരണ്‍ ജോഹര്‍ രംഗത്ത്.

സിനിമയില്‍ മാനുഷി ചില്ലാര്‍ എത്തുമെന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ഇത്തരം വാര്‍ത്തകളിലൊരു അടിസ്ഥാനമില്ല.

ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തിയ മാനുഷിയുടെ നേട്ടങ്ങളില്‍ താനും അഭിമാനിക്കുന്നു. സൗന്ദര്യവും കഴിവുമുള്ള പെണ്‍കുട്ടിയാണ് മാനുഷി. ലോകസുന്ദരി പട്ടം കിട്ടിയ ശേഷം താന്‍ ഒരിക്കല്‍ പോലും മാനുഷിയെ കണ്ടിട്ടില്ല. അവരുമായി സിനിമ സംബന്ധിച്ച യാതാരു വിധ ചര്‍ച്ചയും നടത്തിയില്ലെന്നും കരണ്‍ ജോഹര്‍ അറിയിച്ചു.