കീറിപ്പറിഞ്ഞ ഡ്രസ് അല്ല, കരണ്‍ ജോഹറുടെ ഔട്ട്ഫിറ്റിന് ഞെട്ടിക്കുന്ന വില; വൈറലാകുന്നു

കീറി തുന്നിക്കെട്ടിയ രീതിയിലുള്ള ഒരു ഔട്ട്ഫിറ്റ് ധരിച്ചു കൊണ്ട് എയര്‍പോര്‍ട്ടിലെത്തിയ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ ലുക്ക് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരുന്നു. കരണിന് ഇതെന്തുപറ്റി എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം. വളരെ മെലിഞ്ഞിരിക്കുന്ന രീതിയിലാണ് കരണ്‍ പ്രത്യക്ഷപ്പെട്ടത്.

കരണ്‍ അമിതമായി വണ്ണം കുറഞ്ഞതായുള്ള കമന്റുകളാണ് എത്തിയത്. എന്തെങ്കിലും രോഗമുണ്ടോ എന്നുള്ള സംശയങ്ങളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിനിടെ കരണിന്റെ ഔട്ട്ഫിറ്റിന്റെ വിലയും ചര്‍ച്ചകളില്‍ നിറയുകയാണ്. കീറി തുന്നിക്കെട്ടിയ രീതിയിലുള്ള ഒരു ഔട്ട്ഫിറ്റ് ആണ് കരണ്‍ ജോഹര്‍ ധരിച്ചിരിക്കുന്നത്.

എന്നാല്‍ ഇത് ഡൊബ്ലെറ്റ് എന്ന ബ്രാന്‍ഡിന്റെ ഡെനിം സെറ്റ് ആണ്. കോഓര്‍ഡ് സെറ്റ് ആയാണ് കരണ്‍ ഇത് പര്‍ച്ചേസ് ചെയ്തിരിക്കുന്നത്. ഡിസ്‌ട്രെസ് പാറ്റേണിലുള്ള ട്രാക്‌സ് ആണ് ഡെനിമിനൊപ്പം കരണ്‍ അണിഞ്ഞിരിക്കുന്നത്. അക്വബ്ലൂ കളറിലാണ് ഈ കീറിയ തുന്നിക്കെട്ടിയ രീതിയിലുള്ള ഡിസൈന്‍.

മുന്നില്‍ തന്നെ വരുന്ന ബ്രാന്‍ഡ് ലോഗോ ഒക്കെയാണ് സ്വെറ്ററിന്റെ പ്രത്യേകത. സ്വെറ്റററിന് മാത്രം 80000 രൂപയാണ് വില. ട്രാക്‌സിന് 87,800 രൂപയാണ് വില എന്നാണ് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരിക്കുന്നത്. കീറിപ്പറിഞ്ഞ രീതിയിലുള്ള ഡെനിമിന്റെ വില ഏവരെയും ഞെട്ടിപ്പിക്കുകയാണ്.

Read more