കരണ്‍ ജോഹറിന്റെ സീരിസിന് ആറ് രാജ്യങ്ങളില്‍ വിലക്ക്; കാരണം ഇതാണ്..

കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ വെബ് സീരിസിന് ആറ് രാജ്യങ്ങളില്‍ വിലക്ക്. കരണിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘ലവ് സ്റ്റോറിയാന്‍’ എന്ന വെബ് സീരിസിനാണ് ആറ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് സീരീസിന് വിലക്കേര്‍പ്പെടുത്തിയത്. ആറ് ദമ്പതികളുടെ പ്രണയ കഥയാണ് സീരിസ് പറയുന്നത്. ഇതില്‍ ഒരു പ്രണയകഥ സ്വവവര്‍ഗ പ്രണയത്തെ കുറിച്ച് പറയുന്നത്. അതിനാലാണ് സീരീസ് വിലക്കിയിരിക്കുന്നത്.

അക്ഷ് ഇന്ദികര്‍, അര്‍ച്ചന ഫട്‌കെ, കോളിന്‍ ഡി കുന്‍ഹ, ഹാര്‍ദിക് മേഹ്ത, ഷാസിയ ഇഖ്ബാല്‍, വിവേക് സോണി എന്നീ സംവിധായകരാണ് ആറ് സീരിസുകളാണ് ഒരുങ്ങുന്നത്. ഇതില്‍ ആറാമത്തെ എപ്പിസോഡായ ‘ലവ് ബിയോണ്ട് ലേബല്‍സി’ലാണ് ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ ടിസ്റ്റ, ദിപ എന്നിവരുടെ കഥ പറയുന്നത്.

ഈ സീരിസ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. കൊല്‍ക്കത്തയില്‍ താമസിക്കുന്ന ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ കണ്ടുമുട്ടുകയും തുടര്‍ന്ന് പ്രണയത്തിലാവുകയും ചെയ്യുന്നതാണ് കഥ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ