തൈമൂറിന് കൂട്ടായി കുഞ്ഞനിയന്‍ എത്തി; കരീന കപൂര്‍ വീണ്ടും അമ്മയായി

ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയ്ഫ് അലിഖാനും ആണ്‍കുഞ്ഞ് പിറന്നു. മുംബൈയിലെ കാന്‍ഡി ഹോസ്പിറ്റലില്‍ വച്ചാണ് കരീന കുഞ്ഞിന് ജന്‍മം നല്‍കിയത്. തൈമൂര്‍ അലിഖാന്‍ ആണ് ഇവരുടെ ആദ്യത്തെ കുഞ്ഞ്. രണ്ടാമത്തെ കുഞ്ഞ് വരുന്നതിനു മുമ്പായി സെയ്ഫും കരീനയും പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് തങ്ങള്‍ക്ക് വീണ്ടും കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷം കരീനയും സെയ്ഫും അറിയിച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ 2012ല്‍ ആയിരുന്നു കരീനയുടെയും സെയ്ഫിന്റെയും വിവാഹം. 2016ല്‍ ആണ് ഇവര്‍ക്ക് തൈമൂര്‍ ജനിക്കുന്നത്.

സെയ്ഫ് അലിഖാന് ആദ്യ ഭാര്യയില്‍ രണ്ട് മക്കളുമുണ്ട്. നടി സാറ അലിഖാന്‍, ഇബ്രാഹിം ആണ് സെയ്ഫിന്റെയും നടി അമൃത സിംഗിന്റെയും മക്കള്‍. 1991ല്‍ വിവാഹിതരായ ഇവര്‍ 2004ല്‍ ആണ് വിവാഹമോചിതരായത്.

Read more

അതേസമയം, ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദ ആണ് കരീനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. ബണ്ടി ഓര്‍ ബബ്ലി ആണ് സെയ്ഫ് അലിഖാന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഭൂത് പൊലീസ്, ആദിപുരുഷ് എന്ന ബിഗ് ബജറ്റ് ചിത്രങ്ങളാണ് താരത്തിന്റെതായി ഒരുങ്ങുന്നത്.