മകന്റെ പബ്ലിസിറ്റി മുതലെടുത്ത് സെയ്ഫും കരീനയും; ഡയപ്പര്‍ ബ്രാന്‍ഡുമായി കരാറിലേര്‍പ്പെട്ടത് 1.5 കോടി രൂപയ്ക്ക്

ബോളിവുഡ് താരദമ്പതികളായ സെയഫ് അലിഖാന്റെയും കരീന കപൂറിന്റെയും മകന്‍ തൈമൂര്‍ അലി ഖാന്റെ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുട്ടിത്താരത്തിന് പിന്നാലെ പാപ്പരാസികളും എപ്പോഴുമുണ്ടാകും. മകന്റെ പ്രശസ്തി മുതലാക്കി കോടികള്‍ വാരുകയാണ് താരങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍.

തൈമൂറിനെ പ്രമുഖ ഡയപ്പര്‍ ബ്രാന്‍ഡിന്റെ മുഖമാക്കാനായി കോടികളാണ്് ദമ്പതികള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തൈമൂറിനെ ബ്രാന്‍ഡിന്റെ മുഖമാക്കുന്നതിനും ഒരു പരിപാടിയില്‍ മൂന്ന് മണിക്കൂര്‍ പങ്കെടുപ്പിക്കുന്നതിനും 1.5 കോടി രൂപയാണ് താരങ്ങള്‍ വാങ്ങുന്നത്.

Read more

ആദ്യം ഈ ബ്രാന്‍ഡ് നിരസിച്ചിരുന്നെങ്കിലും പിന്നീട് കരാറില്‍ ഒപ്പിടുകയായിരുന്നു. മകന്റെ പ്രശസ്തി കൂടി കണക്കിലെടുത്താണ് ബ്രാന്‍ഡ് കരാറിലേര്‍പ്പെടാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്.