കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ രാജ്യം സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. സ്വയം ഐസൊലേഷനില്‍ കഴിയുന്ന സിനിമാ താരങ്ങള്‍ തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കിടാറുണ്ട്. ബോളിവുഡ് താരം കരീന കപൂര്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
“”ഞങ്ങള്‍ സുഹൃത്തുക്കള്‍ ഒരുമിച്ചുറങ്ങുന്നു”” എന്ന ക്യാപ്ഷനോടെ കരീനയും സിനിമയിലെ സുഹൃത്തുക്കളായ മലൈക അറോറ, അമൃത, കരിഷ്മ കപൂര്‍, മാലിക ഭട്ട് എന്നിവര്‍ ഉറങ്ങുന്ന ഫോട്ടോയാണ് കരീന പങ്കുവച്ചിരിക്കുന്നത്.
നിരവധി ട്രോളുകളാണ് ചിത്രത്തിനെതിരെ പ്രചരിക്കുന്നത്. മേക്കപ്പിട്ടാണോ ഉറങ്ങുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. നടന്‍ അര്‍ജുന്‍ കപൂറും കമന്റുമായെത്തി. ഉറക്കത്തിലും “”നിങ്ങള്‍ ചിരിക്കുന്നുണ്ടല്ലോ”” എന്നാണ് അര്‍ജുന്റെ കമന്റ്. “”നിനക്കറിയില്ലേ ഞാന്‍ ഉറക്കത്തിലും ചിരിക്കും”” എന്ന് മലൈക മറുപടിയും കൊടുത്തു.