'ഇതുപോലുള്ള ദുഷ്‌ക്കരമായ സമയത്താണ് നമ്മള്‍ സഹായിക്കേണ്ടത്'; യൂണിസെഫ്, ഗിവ് ഇന്ത്യ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കി സെയ്ഫും കരീനയും

ലോകം മുഴുവന്‍ കോവിഡ് 19 പ്രതിസന്ധിയിലാണ്. ഇതിനിടെ യൂണിസെഫിനും ഗിവ് ഇന്ത്യ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കി സെയ്ഫ് അലി ഖാനും കരീന കപൂറും. ഇതുപോലുള്ള ദുഷ്‌ക്കരമായ സമയത്താണ് നമ്മളെല്ലാവരും ഒത്തുച്ചേര്‍ന്ന് സഹായിക്കേണ്ടത് എന്നാണ് കരീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

യൂണിസെഫ്, ഗിവ് അന്ത്യ എന്‍ജിഒ, ശ്രീ ശ്രീ രവിശങ്കര്‍ സ്ഥാപിച്ച ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഒാഫ് ഹ്യൂമന്‍ വാല്യൂസ് എന്ന സ്ഥാപനത്തിനടക്കമാണ് സെയ്ഫും കരീനയും സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

“”ഇതുപോലുള്ള ദുഷ്‌ക്കരമായ സമയങ്ങളില്‍, നമ്മള്‍ ഒത്തുചേര്‍ന്ന് പരസ്പരം സഹായിക്കേണ്ടതുണ്ട്. ഞങ്ങള്‍ രണ്ടുപേരും അതിനായി യുണിസെഫ്, ഗിവ് ഇന്ത്യ, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ വാല്യൂസ് (ഐഎഎച്ച്വി) എന്നിവയ്ക്ക് ഞങ്ങളുടെ സഹായം വാഗ്ദാനം ചെയ്തു. കഴിയുന്നവര്‍ ഇതുപോലെ സഹായിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു…ജയ് ഹിന്ദ്. കരീന, സെയ്ഫ് & തൈമുര്‍”” എന്നാണ് കരീന ഇന്‍സ്റ്റഗ്രാമില്‍ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

Read more

https://www.instagram.com/p/B-ZRjAqpgku/?utm_source=ig_embed