എസിയുടെ തണുപ്പ് കാരണം സെയ്ഫുമായി വഴക്കിടും, ഇത് കാരണം വിവാഹമോചനങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്: കരീന കപൂര്‍

കുടുംബജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എസി ആണെന്ന് ബോളിവുഡ് താരം കരീന കപൂര്‍. തന്റെ കുടുംബജീവിതത്തിലെ വില്ലനാണ് എസി എന്നാണ് കരീന പറയുന്നത്. എസിയെ ചുറ്റിപ്പറ്റി താനും സെയ്ഫ് അലിഖാനും തമ്മില്‍ വഴക്കുകള്‍ ഉണ്ടാവാറുണ്ട് എന്നാണ് കരീന പറയുന്നത്.

”ഞങ്ങള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ട്. എന്നാല്‍ പണത്തെ ചുറ്റിപ്പറ്റിയല്ല. എസിയെ ചൊല്ലിയാണ് വഴക്ക് നടക്കുന്നത്. എസിയുടെ താപനിലയെ ചൊല്ലി വിവാഹമോചനങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. സെയ്ഫിന് നല്ല തണുപ്പ് വേണം. എപ്പോഴും 16 ഡിഗ്രി സെല്‍ഷ്യസിലായിരിക്കും എസി പ്രവര്‍ത്തിപ്പിക്കുക.”

”എനിക്ക് 20 ആണ് കംഫര്‍ട്ടബിള്‍. അതിന്റെ പേരില്‍ ഞങ്ങള്‍ എപ്പോഴും വഴക്കിടും” എന്നാണ് കരീന ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, വിവാഹം തന്നിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും കരീന പറയുന്നുണ്ട്. ”വിവാഹം ശേഷം എന്നില്‍ കുറെ നല്ല മാറ്റങ്ങളുണ്ടായി. ഉത്തരവാദിത്തം വര്‍ധിച്ചു.”

”എന്നാല്‍ രണ്ടുപേരും സിനിമയിലായതു കൊണ്ട് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. പരസ്പരം കാണുന്നതും ഒന്നിച്ച് സമയം ചെലവഴിക്കുന്നതും വളരെ കുറവാണ്. സെയ്ഫ് പുലര്‍ച്ചെയായിരിക്കും ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തുക. ആ സമയം ഞാന്‍ ഉറങ്ങുകയാവും.”

”അദ്ദേഹം എഴുന്നേല്‍ക്കുമ്പോള്‍ ഞാന്‍ ജോലിക്ക് പോയിരിക്കാം. ഞങ്ങള്‍ ഒരേ വീട്ടില്‍ ആണെങ്കിലും പരസ്പരം കാണാറില്ല. സമയം ബാലന്‍സ് ചെയ്യുന്നത് ബുദ്ധിമുട്ടാണ്” എന്നാണ് കരീന പറയുന്നത്. ‘ക്രൂ’ ആണ് താരത്തിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിങ്കം എഗെയ്ന്‍ ആണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന നടിയുടെ പുതിയ ചിത്രം.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍