കരീന കപൂറിന്റെയും കല്‍ക്കി കൊച്ചലിന്റെയും വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കരീനയുടെ “വാട്ട് വിമന്‍ വാണ്ട്” എന്ന റേഡിയോ ഷോയില്‍ അതിഥിയായാണ് ഗര്‍ഭിണിയായ കല്‍ക്കി എത്തിയത്. കറുപ്പ് ഗൗണ്‍ അണിഞ്ഞ് സിമ്പിള്‍ ലുക്കിലെത്തിയ കല്‍ക്കിയെ കണ്ട് ചെറിയ വയറാണല്ലോ എന്നാണ് കരീന പറയുന്നത്.
“”ഇത് വളരെ ചെറിയ വയറാണല്ലോ, ഈ സമയത്ത് എന്റെ വയര്‍ ഒരു പശുവിനോളം വലുതായിരുന്നു…”” എന്നാണ് കരീന കല്‍ക്കിയോട് പറയുന്നത്. അടുത്തിടെയാണ് താന്‍ ആറു മാസം ഗര്‍ഭിണിയാണെന്ന് കല്‍ക്കി ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.
“”മമ്മി ക്യൂന്‍സ്”” എന്ന കാപ്ഷനോടെയാണ് കല്‍ക്കി കരീനക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇരു താരങ്ങളുടെയും ചിത്രങ്ങള്‍ക്ക് സ്‌നേഹാന്വേഷണങ്ങളുമായി ആരാധകരും എത്തിയിട്ടുണ്ട്.
Read more
https://www.instagram.com/p/B3oyeVRnP4N/