ഓരോ ജീവനും വിലയുണ്ട്, ഞാനും എന്റെ മക്കളും പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു: കരിഷ്മ കപൂര്‍

ലോകം മുഴുവന്‍ കോവിഡ് 19 പ്രതിസന്ധി തുടരവെ പിഎം കെയേര്‍സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സഹായധനം പ്രഖ്യാപിച്ച് ബോളിവുഡ് താരം കരിഷ്മ കപൂറും. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സഹായധനം നല്‍കുന്ന കാര്യം കരിഷ്മ അറിയിച്ചിരിക്കുന്നത്.

“”എല്ലാ ജീവനും പ്രാധാന്യം അര്‍ഹിക്കുന്നു, അതിനാലാണ് ഞാനും എന്റെ മക്കള്‍ സമൈറയും കിയാനും പിഎം കെയേര്‍സ് ഫണ്ടിലേക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും (മഹാരാഷ്ട്ര) ഞങ്ങളുടെ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നത്. ഒരു ചെറിയ സംഭാവനയ്ക്ക് ഒരുപാട് സഹായിക്കാം. നമ്മുടെ രാജ്യത്തിനായി, മാനവികതയ്ക്കായി നിങ്ങളും സംഭാവന ചെയ്യുക”” എന്നാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ കരിഷ്മ വ്യക്തമാക്കുന്നത്.

അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍, കരീന കപൂര്‍, സെയ്ഫ് അലിഖാന്‍ എന്നീ ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍ താരങ്ങളും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ രണ്ടായിരത്തിനടുത്ത് ആളുകള്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്