സിനിമ കണ്ട് വിതുമ്പി കുട്ടികള്‍, ആശ്വസിപ്പിച്ച് കാര്‍ത്തിക് ആര്യന്‍; 'ചന്തു ചാംപ്യന്‍' വന്‍ ഹിറ്റ്

കാര്‍ത്തിക് ആര്യന്‍ ചിത്രം ‘ചന്തു ചാംപ്യന്’ മികച്ച അഭിപ്രായങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂണ്‍ 14ന് റിലീസ് ചെയ്ത ചിത്രം 30 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. മുംബൈയില്‍ കുട്ടികള്‍ക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം നടത്തിയിരുന്നു.

കുട്ടികള്‍ക്കൊപ്പം ചിത്രം കാണാനായി കാര്‍ത്തിക് ആര്യനും തിയേറ്ററില്‍ എത്തിയിരുന്നു. സിനിമ കണ്ട് വിതുമ്പിയ കുട്ടികളെ ആശ്വസിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. കാര്‍ത്തിക് ആര്യനെ കണ്ടപ്പോള്‍ കരയാന്‍ തുടങ്ങിയ കുട്ടികളെ താരം തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കുകയും സമാധാനിപ്പിക്കുകയും ചെയ്താണ് മടങ്ങിയത്.


കാര്‍ത്തിക്കിന്റെ ഈ വര്‍ഷത്തെ ആദ്യ ചിത്രമാണ് ചന്തു ചാംപ്യന്‍. പ്രമുഖ സംവിധായകന്‍ കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രം ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇന്ത്യയുടെ ആദ്യ പാരാലിമ്പിക് ചാമ്പ്യന്‍ മുരളികാന്ത് പേട്കറുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ജീവചരിത്ര ചിത്രമാണ്.

ഇന്ത്യയുടെ ആദ്യ പാരാലിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് മുരളികാന്ത് പേട്കറിന്റെ ജീവിതമാണ് കബീര്‍ ഖാന്‍ സിനിമയാക്കിയിരിക്കുന്നത്. കബീര്‍ ഖാനൊപ്പം സുമിത് അറോറയും സുദീപ്‌തൊ സര്‍ക്കാരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

നദിയാദ്‌വാല ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റ്, കബീര്‍ ഖാന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സാജിദ് നദിയാദ്‌വാല, കബീര്‍ ഖാന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിജയ് റാസ്, ഭുവന്‍ അറോറ, യഷ്പാല്‍ ശര്‍മ്മ, രാജ്പാല്‍ യാദവ്, അനിരുദ്ധ് ദാവെ, ശ്രേയസ് തല്‍പാഡെ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഒമര്‍ അബ്ദുള്ള; ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് വിലയിരുത്തലുകള്‍

ഉള്ളിയില്‍ തൊട്ടാല്‍ പൊള്ളും; കനത്ത മഴയില്‍ കുതിച്ചുയര്‍ന്ന് ഉള്ളിവില

സതീശന്റെ നിലപാട് വേണ്ടിയിരുന്നില്ല; പിവി അന്‍വറിനെ സഹകരിപ്പിക്കണമെന്നായിരുന്നു തന്റെ നിലപാടെന്ന് കെ സുധാകരന്‍

സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചു; സൂര്യ പറഞ്ഞ മറുപടികേട്ട് ഞെട്ടി ആരാധകര്‍

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിച്ച് കോടതി; തിരഞ്ഞെടുപ്പ് വരെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടതില്ല

പണം വാഗ്ദാനം ചെയ്ത് ആളെക്കൂട്ടി, പിന്നാലെ പണത്തിന് പകരം ഭീഷണി; അന്‍വറിന്റെ റോഡ് ഷോയില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രവര്‍ത്തകരുടെ ഭീഷണി

നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

അമ്മയുടെ ഓഹരിക്കായി മക്കള്‍, വൈഎസ്ആര്‍ കുടുംബത്തിലെ ഓഹരി തര്‍ക്കം

ട്രെയിൻ യാത്രയ്ക്കിടെ കൊല ചെയ്യപ്പെട്ട സൗമ്യയുടെ സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ പറഞ്ഞത് മമ്മൂട്ടി തന്നെ; വെളിപ്പെടുത്തി ശ്രീനിവാസൻ