കാര്‍ത്തിക് ആര്യന്റെ ലംബോര്‍ഗിനി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് പിഴ ചുമത്തി ട്രാഫിക് പൊലീസ്!

നടന്‍ കാര്‍ത്തിക് ആര്യന്‍ പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്. ക്ഷേത്ര ദര്‍ശനത്തിനിടെ നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തതിനാണ് പിഴ ചുമത്തിയത്. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കരുതെന്ന് ചൂണ്ടിക്കാട്ടി കാര്‍ത്തിക്കിന്റെ ലംബോര്‍ഗിനിയുടെ ചിത്രം പൊലീസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

എന്നാല്‍ എത്ര രൂപയാണ് പിഴയെന്ന് പൊലീസ് വെളിപ്പെടുത്തിയില്ല. നടനാണെങ്കിലും നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ പിഴ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, രോഹിത് ധവാന്‍ സംവിധാനം ചെയ്ത ‘ഷെഹ്സാദ’യാണ് കാര്‍ത്തിക് ആര്യന്റെ ഏറ്റവും പുതിയ ചിത്രം.

തെലുങ്കില്‍ വന്‍ വിജയം നേടിയ അല്ലു അര്‍ജുന്‍ ചിത്രം ‘അല വൈകുണ്ഠപുരമുലോ’യുടെ ഹിന്ദി റീമേക്കാണ് ഷെഹ്‌സാദ. ഭൂഷണ്‍ കുമാര്‍, ക്രിഷന്‍ കുമാര്‍, എസ്. രാധാകൃഷ്ണ, അമാന്‍ ഗില്‍, കാര്‍ത്തിക് ആര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. കൃതി സനോനാണ് ചിത്രത്തിലെ നായിക.

‘സത്യപ്രേം കി കഥ’ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. റൊമാന്റിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം സമീര്‍ വിദ്യാന്‍സ് ആണ് സംവിധാനം ചെയ്യാുന്നത്. ഈ ചിത്രം ജൂണ്‍ 29ന് റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

Latest Stories

IPL 2025: വലിയ ബുദ്ധിമാന്മാരാണ് കാണിക്കുന്നത് മുഴുവൻ മണ്ടത്തരവും, സഞ്ജുവിനും ദ്രാവിഡിനും എതിരെ ആകാശ് ചോപ്ര

ആ പ്രതീക്ഷയും തല്ലിക്കെടുത്തി പൃഥ്വിരാജ്..; 'എമ്പുരാന്‍' ആവേശത്തിനിടെയിലും വിദ്വേഷ പ്രചാരണം!

വിദേശ നിർമിത കാറുകൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന് ഡൊണാൾഡ് ട്രംപ്; ഒരുമിച്ച് പ്രതിരോധിക്കുമെന്ന് കാനഡ പ്രധാമന്ത്രി മാർക്ക് കാർണി

ദക്ഷിണ കൊറിയയിൽ നാശം വിതച്ച് കാട്ടുതീ; മരണസംഖ്യ 26 ആയി

മുഹമ്മദ് ഷമിയുടെ സഹോദരിയും ഭർത്താവും തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങൾ; 2021 മുതൽ കൈപ്പറ്റുന്നത് വമ്പൻ തുക

IPL 2025: ആ കാര്യം മാനദണ്ഡം ആയിരുന്നെങ്കിൽ വിരാട് കോഹ്‌ലി ഒരുപാട് ഐപിഎൽ ട്രോഫികൾ നേടുമായിരുന്നു, പക്ഷേ...; തുറന്നടിച്ച് വ്ജോത് സിംഗ് സിദ്ധു

സ്റ്റേഷനുകളിലെ പാർക്കിങ് നിരക്ക് വർധിപ്പിച്ച് റെയിൽവേ; വർധന എട്ടു വർഷത്തിന് ശേഷം

എസ്എസ്എൽസി പരീക്ഷയെഴുതാൻ വിദ്യാർത്ഥി എത്തിയത് മദ്യലഹരിയിൽ; ബാഗിൽ മദ്യവും പണവും

കൊല്ലത്ത് അരമണിക്കൂറിനിടെ രണ്ട് ആക്രമണങ്ങൾ; യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു, നടന്ന് പോകുന്ന യുവാവിനെ വെട്ടി

ആരാധകര്‍ വരെ ഞെട്ടി!, ചുവന്ന ഡ്രാഗണ്‍ കുപ്പായക്കാരന്റെ എന്‍ട്രിയില്‍; തിയറ്ററുകളില്‍ എംമ്പുരാന്റെ വിളയാട്ടം; ആദ്യ പകുതി പൂര്‍ത്തിയായി; കാലം കാത്തുവെച്ച സിനിമയെന്ന് പ്രേക്ഷകര്‍