ബേബി ബംപുമായി കത്രീനയും; ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം

ബോളിവുഡില്‍ ഇത് പ്രഗ്നനന്‍സി കാലം. ദീപിക പദുക്കോണിന് പിന്നാലെ നടി കത്രീന കൈഫും ഗര്‍ഭിണിയാണെന്ന് റിപ്പോര്‍ട്ടുകള്‍. കത്രീനയുടെയും വിക്കി കൗശലിന്റെയും ലണ്ടന്‍ യാത്രയില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇരുവരും മാതാപിതാക്കള്‍ ആകാന്‍ പോകുന്നുവെന്ന് സൂചിപ്പിക്കുന്നത്.

ഓവര്‍കോട്ട് ധരിച്ച് നടക്കുന്ന കത്രീനയുടെ ബേബി ബംപ് കാണാം എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തം. ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലൂടെ താരങ്ങള്‍ നടന്നു പോകുന്ന വീഡിയോ വൈറലായിരിക്കുകയാണ്. കത്രീനയുടെ കൈ പിടിച്ചാണ് വിക്കി നടക്കുന്നത്. ഈ വീഡിയോക്ക് താഴെയാണ് കത്രീന ഗര്‍ഭിണിയാണെന്ന കമന്റുകള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

എന്നാല്‍ കത്രീനയോ വിക്കി കൗശലോ ഈ അഭ്യൂഹങ്ങളോട് പ്രതികരിച്ചിട്ടില്ല. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2021 ഡിസംബര്‍ ഒമ്പതിന് ആയിരുന്നു കത്രീനയും വിക്കിയും വിവാഹിതരായത്. രാജസ്ഥാനില്‍ നടന്ന ആഡംബര വിവാഹത്തിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു വിക്കി കത്രീനയെ പ്രൊപ്പോസ് ചെയ്യുന്നത്.

അന്നെങ്കിലും കത്രീനയോട് വിവാഹഭ്യര്‍ഥന നടത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അതിന്റെ പഴി കേള്‍ക്കേണ്ടി വരുമെന്ന് തനിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു എന്നായിരുന്നു വിക്കി തുറന്നു പറഞ്ഞത്. അതേസമയം, ‘മെരി ക്രിസ്മസ്’ ആണ് കത്രീനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഫര്‍ഹാന്‍ അക്തറുടെ ‘ജീ ലേ സര’ ആണ് കത്രീനയുടെ പുതിയ ചിത്രം.

Latest Stories

മറ്റൊന്നും വെച്ച് പറയാനില്ല അല്ലെ, രോഹിത്തിനെ കളിയാക്കി പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻ; വിമർശനം ശക്തം

'ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം, സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നം; മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം, മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു

പ്രതിഫലത്തില്‍ കോടികള്‍ കൂട്ടി പ്രിയങ്ക, ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മാസ് വരവ്; ദീപികയെ കടത്തിവെട്ടി റെക്കോര്‍ഡ്

രണ്ട് വർഷത്തിനുള്ളിൽ മൂന്നാമത്തെ പ്രധാനമന്ത്രിയെ പുറത്താക്കി ടുണീഷ്യൻ പ്രസിഡന്റ്

'കേന്ദ്ര ആരോഗ്യമന്ത്രിയുടെ അപ്പോയ്മെന്റ് തേടിയുള്ള കത്തിന് മറുപടി ലഭിക്കുന്ന മുറയ്ക്ക് മന്ത്രിയെ കാണും'; ഏഷ്യാനെറ്റ് ന്യൂസിന്റെ കടന്നാക്രമണത്തിനെതിരെ തുറന്നടിച്ച് വീണ ജോർജ്

കൊച്ചിയില്‍ ചട്ടിയിലിട്ട് ചൂടാക്കിയ വെടിയുണ്ടകള്‍ പൊട്ടിത്തെറിച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് തേടി സിറ്റി പൊലീസ് കമ്മീഷണര്‍

IPL 2025: അവന്മാർ പ്ലേ ഓഫിന്റെ പരിസരത്ത് പോലും വരില്ല, ആ ടീമുകൾ സെമിയിൽ പ്രവേശിക്കും: എ ബി ഡിവില്ലിയേഴ്‌സ്

കത്തോലിക്ക ബാവയുടെ സ്ഥാനാരോഹണം; കേന്ദ്രം നാലംഗ പ്രധിനിധി സംഘത്തെ അയക്കും

ഔദ്യോഗിക വസതിയിൽ കണക്കിൽപ്പെടാത്ത കെട്ടുകണക്കിന് പണം; ഹൈക്കോടതി ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് സുപ്രീംകോടതി