ബോളിവുഡ് താരങ്ങളെ അണിനിരത്തി ഫാഷന്‍ ഫോട്ടോഗ്രാഫര്‍ ദാബൂ രത്നാനി ഒരുക്കിയ സെലിബ്രിറ്റി കലണ്ടറിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഇല കൊണ്ട് നഗ്നത മറച്ച നടി കിയാര അദ്വാനിയുടെ ചിത്രം ഏറെ ട്രോളുകള്‍ക്കും ചര്‍കള്‍ക്കും വഴിയൊരുക്കിയിരുന്നു. ഒടുവില്‍ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കിയാര.
“”ട്രോളുകള്‍ വളരെ തമാശയായിരുന്നു. വൈറലായ ചില ട്രോളുകള്‍ ഞാനും പോസ്റ്റ് ചെയ്തിരുന്നു. ഒരു മുഖസ്തുതി പോലെയാണ് എനിക്ക് തോന്നിയത്”” എന്നാണ് ഐഎഎന്‍എസിനോട് കിയാര പ്രതികരിച്ചത്. ടോപ്‌ലെസ് ആയി എത്തിയ കിയാരക്ക് ഫോട്ടോഷോപ്പ് ചെയ്ത് വസ്ത്രങ്ങള്‍ ഉടുപ്പിച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഈ ഗെറ്റപ്പ് കോപ്പിയടിച്ചതാണെന്നും വാര്‍ത്തകളുണ്ടൊയിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ചിത്രം “ഗില്‍റ്റി”യുടെ തിരക്കിലാണ് കിയാര ഇപ്പോള്‍. ഷാഹിദ് കപൂര്‍ ചിത്രം “കബീര്‍സിംഗി”ലൂടെ ശ്രദ്ധേയായ താരമാണ് കിയാര. “ഗുഡ് ന്യൂസ്” ആണ് ഒടുവില്‍ പുറത്തെത്തിയ ചിത്രം.