തിയേറ്ററില്‍ കുതിച്ച് 'കില്‍', എന്നാല്‍ റിലീസ് ചെയ്ത് മൂന്നാം ആഴ്ച ഒ.ടി.ടിയില്‍; പക്ഷെ എല്ലാവര്‍ക്കും കാണാനാവില്ല!

ഇന്ത്യയില്‍ ഇതുവരെ ഇറങ്ങിയതില്‍ വച്ചേറ്റവും വയലന്‍സ് നിറഞ്ഞ സിനിമ എന്നായിരുന്നു ‘കില്‍’ എന്ന സിനിമ കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. ജൂലൈ 5ന് റിലീസ് ചെയ്ത ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. 43.20 കോടി രൂപയാണ് ഇതുവരെ ചിത്രം തിയേറ്ററില്‍ നിന്നും നേടിയത്.

തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് സിനിമ ഒ.ടി.ടിയില്‍ എത്തിയത്. എന്നാല്‍ എല്ലാവര്‍ക്കും ഒ.ടി.ടിയില്‍ ഈ സിനിമ കാണാന്‍ സാധിക്കില്ല. റിലീസ് ചെയ്ത് മൂന്നാം ആഴ്ചയില്‍ തന്നെ ഒ.ടി.ടിയില്‍ എത്തിയ പടം വിദേശത്തുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് മാത്രമാണ് ലഭിക്കുക.

യുഎസിലെയും യുകെയിലെയും പ്രേക്ഷകര്‍ക്ക് കില്‍ കാണാം. ഇതിനായി ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യുന്നതിന് കാഴ്ചക്കാര്‍ 24.99 ഡോളര്‍ (2,092 രൂപ) നല്‍കണം. കൂടാതെ, ആപ്പിള്‍ ടിവിയില്‍ വീഡിയോ ഓണ്‍ ഡിമാന്‍ഡ് വഴിയും കില്‍ ലഭ്യമാണ്.

സെപ്റ്റംബറിലായിരിക്കും ചിത്രം ഇന്ത്യയില്‍ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിക്കുക. അതേസമയം, നിഖില്‍ നാഗേഷ് ഭട്ടിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തില്‍ നടന്‍ ലക്ഷ്യ ആണ് കേന്ദ്ര കഥാപാത്രമായത്. നിഖില്‍ തന്നെ തിരക്കഥ ഒരുക്കിയ ചിത്രം കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സും ഗുണീത് മോംഗ, അചിന്‍ ജെയിന്‍ എന്നിവരുടെ സിഖ്യ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് നിര്‍മ്മിച്ചത്.

മാര്‍ഷ്യല്‍ ആര്‍ട്സ് ത്രില്ലറായി ഒരുക്കിയ സിനിമ ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രീമിയര്‍ ചെയ്തത്. അമൃത് എന്ന കമാന്‍ഡോ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. അമൃത് ട്രെയ്നില്‍ യാത്ര ചെയ്യുന്ന സമയത്ത് അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സിനിമ പറഞ്ഞത്. നിരവധി വയലന്‍സ് രംഗങ്ങളും രക്ത ചൊരിച്ചിലും നിറഞ്ഞ് നില്‍ക്കുന്നതാണ് സിനിമ.

കില്ലിന്റെ ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യാനുള്ള അവകാശം ‘ജോണ്‍ വിക്ക്’ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ഛാഡ് സ്റ്റാഹെല്‍സ്‌കി നേടി കഴിഞ്ഞു. കീനു റീവ്സ് നായകനായ ഈ ചലച്ചിത്രപരമ്പരയിലെ നാലുചിത്രങ്ങളും സംവിധാനംചെയ്തയാളാണ് ഛാഡ് സ്റ്റാഹെല്‍സ്‌കി. സിനിമയുടെ പ്രിവ്യൂ കണ്ട ശേഷമാണ് ചിത്രം റീമേക്ക് ചെയ്യാനുള്ള താത്പര്യം ഛാഡ് പ്രകടിപ്പിച്ചത്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ