ഒരു നാണവും ഇല്ലാതെ ഞാന്‍ ആമിര്‍ ഖാനെ ഉപയോഗിച്ചിട്ടുണ്ട്, വിവാഹമോചനത്തിന് ശേഷവും: കിരണ്‍ റാവു

വിവാഹമോചനത്തിന് ശേഷവും താന്‍ ആമിര്‍ ഖാന്റെ താരപദവി ഉപയോഗിച്ചിട്ടുണ്ടെന്ന് നടന്റെ മുന്‍ ഭാര്യയും സംവിധായികയുമായ കിരണ്‍ റാവു. 2005ല്‍ വിവാഹിതരായ ആമിറും കിരണും 2021ല്‍ ആണ് വേര്‍പിരിഞ്ഞത്. കിരണ്‍ റാവു സംവിധാനം ചെയ്ത ‘ലാപതാ ലേഡീസ്’ എന്ന ചിത്രത്തിന്റെ നിര്‍മാണ പങ്കാളികളിലൊരാളാണ് ആമിര്‍ ഖാന്‍.

ചിത്രത്തിന്റെ പ്രമോഷന് കിരണിനൊപ്പം തന്നെ ആമിര്‍ എത്തിയിരുന്നു. ആമിര്‍ ഖാന്റെ താരപദവി ചിത്രത്തെ എളുപ്പത്തില്‍ പ്രമോട്ട് ചെയ്യാന്‍ സഹായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തോടാണ് കിരണ്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്. ഒരു നാണവുമില്ലാതെ താന്‍ ഉപയോഗിച്ചിട്ടുണ്ട് എന്നാണ് കിരണ്‍ റാവു പറയുന്നത്.

”ഉറപ്പായും. ആമിറിനെ എന്റെ ചിത്രത്തിന് വേണ്ടി പൂര്‍ണ്ണമായും ഉപയോഗിച്ചിട്ടുണ്ട്. പറ്റുന്ന സ്ഥലത്തൊക്കെ അദ്ദേഹത്തിന്റെ താരപദവി ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്. ആമിര്‍ ഇവിടെയുണ്ട്, അദ്ദേഹത്തിനോട് ഞങ്ങളുടെ ചിത്രം പ്രമോട്ട് ചെയ്യാന്‍ വേണ്ടിയുള്ള എല്ലാ സഹായവും ചോദിക്കും. കാരണം ഞങ്ങളുടെത് വളരെ ചെറിയൊരു സിനിമയാണ്.”

”അത് ജനങ്ങളെ അറിയിക്കുന്നതിനായി എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യണം. മാര്‍ച്ച് ഒന്നിന് ആമിര്‍ ഖാന്‍ നിര്‍മിച്ച ചിത്രം പുറത്തിറങ്ങുന്നുണ്ട്. അതിനാല്‍ എല്ലാവരും കാണണം എന്ന് ഞാന്‍ പറയും. ലാപതാ ലേഡീസ് എന്ന എന്റെ ചിത്രത്തിനായി യാതൊരു നാണവുമില്ലാതെ ആമിര്‍ ഖാനെ ഉപയോഗിച്ചു. ഞാന്‍ ഇങ്ങനെയാണ്” എന്നാണ് കിരണ്‍ റാവു പറഞ്ഞത്.

അതേസമയം, 14 വര്‍ഷത്തിന് ശേഷം കിരണ്‍ റാവു സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാപതാ ലേഡീസ്. നോര്‍ത്ത് ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ നടക്കുന്ന കല്യാണവും വധു മാറിപ്പോകുന്നതുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നിതാന്‍ഷി ഗോയല്‍, പ്രതിഭ രാന്‍ടാ, സ്പര്‍ശ് ശ്രീവാസ്തവ, രവി കിഷന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം