ആമിറുമായി വഴക്കോ തര്‍ക്കമോ ഒന്നുമുണ്ടായിട്ടില്ല, കുടുബമായി തുടരണമെന്ന് ഉണ്ടായിരുന്നു.. പക്ഷെ: കിരണ്‍ റാവു

15 വര്‍ഷമായി തുടരുന്ന ദാമ്പത്യം ഉപേക്ഷിച്ച് 2021ല്‍ ആയിരുന്നു ആമിര്‍ ഖാനും കിരണ്‍ റാവുവും വേര്‍പിരിഞ്ഞത്. ആമിര്‍ ഖാനുമായുള്ള ബന്ധത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് കിരണ്‍ റാവു ഇപ്പോള്‍. ആമിറുമായുള്ള ബന്ധത്തില്‍ വഴക്കോ വീഴ്ചയോ സംഭവിച്ചിരുന്നില്ല എന്നാണ് കിരണ്‍ റാവു പറയുന്നത്.

”ഞങ്ങള്‍ തമ്മില്‍ ക്രിയാത്മകമായ ഒരു അടുപ്പം ഉണ്ടായിരുന്നു. അത് വളരെ സ്വാഭാവികമായി സംഭവിച്ചതാണ്. കാരണം ഞങ്ങള്‍ ഒരുമിച്ചാണ് ജോലി ചെയ്തത്. വിവാഹ ബന്ധത്തിലുള്ളതിലും അപ്പുറം ഞങ്ങള്‍ പരസ്പരം മനസിലാക്കിയിരുന്നു. ഒരുപാട് വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് ഒരേ അഭിപ്രായമായിരുന്നു.”

”വളരെ സത്യസന്ധമായിരുന്നു ആ ബന്ധം. മായ്ച്ചു കളയാന്‍ ആഗ്രഹിക്കാത്ത ഒന്ന്. അതായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. അതില്‍ ഒരിക്കലും വീഴ്ചയോ വഴക്കോ ഒന്നും സംഭവിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ ബന്ധം പുനര്‍നിര്‍വചിക്കണമെന്ന് തോന്നി. ഒരു കുടുംബമായി തന്നെ തുടരണമെന്നുണ്ടായിരുന്നു.”

”എന്നാല്‍ വിവാഹിതരായിക്കണമെന്ന് തോന്നിയില്ല. അതിനാല്‍ ഞങ്ങളുടേതായ നിയമങ്ങളുണ്ടാക്കി. ബന്ധങ്ങള്‍ക്ക് ഒരു സോഷ്യല്‍ ടാഗ് വേണമെന്ന് എനിക്ക് തോന്നുന്നില്ല. വേര്‍പിരിഞ്ഞ രണ്ട് വ്യക്തികള്‍ വീണ്ടും ഒരുമിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നു.”

”ഒരേ ബില്‍ഡിങ്ങില്‍ താമസിക്കുന്നു, ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു, ആളുകള്‍ക്ക് ഇത് അസാധാരണമായി തോന്നാം. വിവാഹമോചനത്തോടെ എല്ലാം അവസാനിക്കുകയായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും സന്തോഷിക്കുമായിരുന്നില്ല” എന്നാണ് കിരണ്‍ റാവു പറയുന്നത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന