കോഹ്‌ലിയെയും അനുഷ്‌ക്കയെയും തേടി ബോളിവുഡില്‍നിന്നൊരു സര്‍പ്രൈസ് ഗിഫ്റ്റ്

കോഹ്‌ലിയുടെയും അനുഷ്‌ക്കയുടെയും വിവാഹത്തിലെ സര്‍പ്രൈസുകള്‍ തീരുന്നില്ല. സെലിബ്രിറ്റികളുടെ സ്‌നേഹ സന്ദേശങ്ങള്‍ക്ക് പുറമെ ഒരു സര്‍പ്രൈസ് ഗിഫ്റ്റ് ഇപ്പോള്‍ താരങ്ങളെ തേടി എത്തിയിരിക്കുകയാണ്.

ബോളിവുഡിലെ പ്രണയ ജോടികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗുമാണ് വിരുഷ്‌ക്ക ദമ്പതികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയിരിക്കുന്നത്.

താരങ്ങളുടെ പേരിലുള്ള ആശംസാ കാര്‍ഡും റോസാപ്പൂക്കള്‍ കൊണ്ട് ഉണ്ടാക്കിയ ബൊക്കേയുമാണ് വിരാടിനും അനുഷ്‌ക്കയ്ക്കുമായി രണ്‍വീറും ദീപികയും അയച്ചു നല്‍കിയിരിക്കുന്നത്.

Read more

രണ്‍വീര്‍ സിംഗും അനുഷ്‌ക്കയും ഒന്നിച്ച് അഭിനയിച്ച ബാന്‍ഡ് ഭജാ ഭാരത്, ലേഡീസ് വെസസ് റിക്കീ ബാല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റുകളായിരുന്നു.