നിരവധി ലൈംഗികാതിക്രമങ്ങള്‍ സെറ്റുകളില്‍ സംഭവിക്കുന്നുണ്ട്, ബഹുമാനം സീനിയര്‍ നടിമാര്‍ക്ക് മാത്രം, ഭക്ഷണത്തില്‍ വരെ വേര്‍തിരിവുണ്ട്: കൊങ്കണ ശര്‍മ്മ

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി ലൈംഗികാതിക്രമങ്ങള്‍ ബോളിവുഡ് സിനിമകളുടെ സെറ്റില്‍ നടന്നിട്ടുണ്ടെന്ന് നടി കൊങ്കണ സെന്‍ ശര്‍മ്മ. സീനിയര്‍ നടിമാര്‍ക്ക് മാത്രമാണ് സിനിമാ സെറ്റുകളില്‍ ബഹുമാനം ലഭിക്കുന്നത്. ജാതിയുടെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തിലും സിനിമയില്‍ വേര്‍തിരിവുകള്‍ ഉണ്ടെന്നും കൊങ്കണ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത നിരവധി ലൈംഗിക അതിക്രമങ്ങള്‍ സിനിമ സെറ്റുകളില്‍ സംഭവിച്ചിട്ടുണ്ട്, അവ ഇനിയും പുറത്തു വന്നിട്ടില്ല. അത്തരത്തിലുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നതും അതിന് ദൃക്‌സാക്ഷിയാവുക എന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.

സ്ത്രീകള്‍ എങ്ങനെയാണ് പരിഗണിക്കപ്പെടുന്നത്, അവരുടെ സുരക്ഷ, അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം തടസപ്പെടുന്നത് തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും വാര്‍ത്തകളിലൂടെ വായിക്കുമ്പോള്‍ എനിക്ക് വളരെ നിരാശ തോന്നാറുണ്ട്. സീനിയര്‍ നടിമാര്‍ക്ക് മാത്രമാണ് സിനിമാ സെറ്റുകളില്‍ ബഹുമാനം ലഭിക്കുന്നത്.

ഒരു സീനിയര്‍ നടിയല്ല നിങ്ങള്‍ എങ്കില്‍ ഫര്‍ണിച്ചറുകളെ പോലെയാണ് സിനിമാ സെറ്റുകളില്‍ നിങ്ങള്‍ പരിഗണിക്കപ്പെടുക. ഇത് എല്ലാ സിനിമ സെറ്റുകളിലും കാണാന്‍ സാധിക്കുന്നതാണ്. ഭക്ഷണം വിളമ്പുന്ന കാര്യത്തിലാണെങ്കിലും ഒരാള്‍ എവിടെയിരിക്കണമെന്ന് തീരുമാനിക്കുന്ന കാര്യത്തിലാണെങ്കിലും അങ്ങനെ തന്നെ.

ഒരാള്‍ക്ക് എന്ത് കഴിക്കാന്‍ അനുവാദമുണ്ട് തുടങ്ങി ഒരുപാട് കാര്യങ്ങള്‍ നിശ്ചയിക്കുന്നത് ജാതിയുടെയും വര്‍ഗത്തിന്റെയും അടിസ്ഥാനത്തിലാണ് എന്നാണ് കൊങ്കണ പറയുന്നത്. സുചിത്ര ത്യാഗിയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കൊങ്കണ സംസാരിച്ചത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി