‘മിമി’ സംവിധായകന് നന്ദി പറഞ്ഞു ആലിയ ഭട്ടിന് ആശംസകള്‍ നേര്‍ന്നും നടി കൃതി സനോന്‍. മിമി സിനിമയിലെ പ്രകടനത്തിനാണ് കൃതി സനോനിന് ദേശീയ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ആലിയ ഭട്ടിനൊപ്പമാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കൃതി പങ്കിട്ടിരിക്കുന്നത്. അവാര്‍ഡ് നേട്ടത്തിന്റെ സന്തോഷം പങ്കുവച്ച് കൃതി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
”ആഹ്ലാദത്തിലും ആവേശത്തിലുമാണ്. അതില്‍ മുങ്ങിത്താണു കൊണ്ടിരിക്കുകയാണ്. ശരിക്കും എന്താണ് സംഭവിച്ചത്? ഞാന്‍ സ്വയം നുള്ളിനോക്കി. മിമിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ്! എന്റെ പ്രകടനം ഏറ്റവും അഭിമാനകരമായ അവാര്‍ഡിന് അര്‍ഹമായി കണക്കാക്കിയ ജൂറിക്ക് നന്ദി!”
”ലോകം എന്നോടൊപ്പമാണ്. ‘ദിനൂ, എന്നിലും എന്റെ കഴിവിലും വിശ്വസിച്ചതിനും, എപ്പോഴും എന്നോടൊപ്പം നിന്നതിനും, ഒരു സിനിമ തന്നതിനും എനിക്ക് നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല, എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ നിധിപോലെ സൂക്ഷിക്കും.”
”ലക്ഷ്മണ്‍ സാര്‍.. നിങ്ങള്‍ എപ്പോഴും എന്നോട് പറയുമായിരുന്നു ‘മിമി, നിനക്ക് ഈ സിനിമയ്ക്ക് നാഷണല്‍ അവാര്‍ഡ് ലഭിക്കും’ എന്ന്. അതെ അത് ലഭിച്ചു സാര്‍. നീങ്ങളില്ലാതെ എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ലായിരുന്നു. അമ്മ, അച്ഛന്‍.. നിങ്ങളാണ് എന്റെ ജീവനാഡി! എപ്പോഴും എന്റെ ചിയര്‍ ലീഡര്‍മാരായതിന് നന്ദി.”
”അഭിനന്ദനങ്ങള്‍ ആലിയ! നീ ഇത് ഒരുപാട് അര്‍ഹിക്കുന്നു! നിങ്ങളുടെ ജോലിയെ ഞാന്‍ എപ്പോഴും അഭിനന്ദിക്കുന്നു, ഈ മഹത്തായ നിമിഷം നിങ്ങളുമായി പങ്കിടാന്‍ കഴിഞ്ഞതില്‍ എനിക്ക് അതിയായ ആവേശമുണ്ട്! നമുക്ക് ആഘോഷിക്കാം” എന്നാണ് കൃതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.