'അവരൊക്കെ നോക്കി നില്‍ക്കെ കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായാണ് പെരുമാറിയത്, ഓട്ടോയില്‍ കയറി ഇരുന്നതും പൊട്ടിക്കരയാന്‍ തുടങ്ങി'; പരം സുന്ദരി കൃതി സനോനിന്റെ വാക്കുകള്‍

മിമി എന്ന സിനിമയിലെ ‘പരം സുന്ദരി’ എന്ന ഗാനം മലയാളികള്‍ക്കിടയിലും വൈറലാണ്. നടി കൃതി സനോന്‍ പങ്കുവെച്ച ദുരനുഭവങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താരകുടുബംങ്ങളുടെ പാരമ്പര്യമില്ലാതെ ബോളിവുഡില്‍ എത്തിയ താരമാണ് കൃതി സനോന്‍. അതിനാല്‍ തന്നെ ബോളിവുഡിലും മോഡലിംഗ് രംഗത്തും കൃതിക്ക് ഏറെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

മോഡിലിംഗ് ആരംഭിച്ച സമയത്ത് ആദ്യം റാമ്പ് വാക്ക് ചെയ്തപ്പോള്‍ കൊറിയോഗ്രാഫിയില്‍ എന്തോ തെറ്റ് പറ്റിയിരുന്നു. കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായിട്ടാണ് തന്നോട് പെരുമാറിയത്. ഷോ കഴിഞ്ഞതും 20 മോഡല്‍സ് നോക്കി നില്‍ക്കെ അവര്‍ തന്നോട് പൊട്ടിത്തെറിച്ചു. തന്നോട് ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ അപ്പോള്‍ തന്നെ കരയാന്‍ തുടങ്ങും.

അന്ന് തിരികെ വീട്ടിലേക്ക് പോകാനായി ഓട്ടോയില്‍ കയറി ഇരുന്നതും താന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. തിരികെ വീട്ടില്‍ ചെന്ന് അമ്മയുടെ അടുത്ത് പോയിരുന്ന് ഒരുപാട് കരഞ്ഞു. ഇത് നിനക്ക് പറ്റിയ പ്രൊഫഷന്‍ ആണോ എന്ന് തനിക്കറിയില്ല എന്നായിരുന്നു അമ്മ പറഞ്ഞത്. നീ വൈകാരികമായി കുറേക്കൂടി കരുത്തുള്ളവളാകണം.

നല്ല തൊലിക്കട്ടി വേണം. ഇപ്പോഴുള്ളതിനേക്കാള്‍ ഒരുപാട് ആത്മവിശ്വാസം വേണം. പതിയെ മുന്നോട്ട് പോകവെയാണ് താന്‍ ആ ആത്മവിശ്വാസം ആര്‍ജ്ജിച്ചെടുത്തത് എന്ന് കൃതി ഒരു ബ്രൂട്ട് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, മിമി എന്ന സിനിമയാണ് കൃതിയുടേതായി അവസാനം പുറത്തിറങ്ങിയത്. വാടക ഗാര്‍ഭധാരണത്തെ കുറിച്ചാണ് ചിത്രം പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം