ഉര്‍ഫി ജാവേദിനെ പോലെ തന്നെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നിയ ശര്‍മ്മ. ഉര്‍ഫി ജാവേദിനെ എഴുത്തുകാരന്‍ ചേതന്‍ ഭഗത് പറഞ്ഞ വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിനിടെ നടന്‍ കമല്‍ ആര്‍ ഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്.
ഉര്‍ഫിയെയും നിയ ശര്‍മയെയും തങ്ങളുടെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കുന്നവരെ സണ്ണി ലിയോണിനെ ചൂണ്ടിക്കാണിച്ചാണ് കെആര്‍കെ വിമര്‍ശിച്ചിരിക്കുന്നത്. ഉര്‍ഫിയെയും നിയയെയും പിന്തുണയ്ക്കുകയാണെന്ന തോന്നലുണ്ടാക്കി, സണ്ണി ലിയോണാണ് ഇതിനൊക്കെ കാരണം എന്നായിരുന്നു കെആര്‍കെ പറഞ്ഞത്.
”ഇപ്പോള്‍ എന്തിനാണ് ഉര്‍ഫിയെയും നിയയെയും മറ്റ് മേഡേണ്‍ പെണ്‍കുട്ടികളേയും വിമര്‍ശിക്കുന്നത്. ഈ പെണ്‍കുട്ടികള്‍ക്ക് എല്ലാം പ്രചോദനമായി മാറിയ സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? നിങ്ങള്‍ ഒരു പോണ്‍ താരത്തെ (രണ്ടു ദിവസം മുമ്പ് വരെ പോണ്‍ സിനിമകള്‍ വിറ്റ) നല്ല പെണ്‍കുട്ടിയായി കണക്കാക്കുമ്പോള്‍ ഇന്ത്യന്‍ പെണ്‍കുട്ടികളെ വിമര്‍ശിക്കുന്നത് ഇരട്ടത്താപ്പാണ്” എന്നാണ് കെആര്‍കെയുടെ ട്വീറ്റ്.
വിഷയത്തില്‍ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. ആദ്യ വായനയില്‍ കെആര്‍കെ നിയയെയും ഉര്‍ഫിയെയും പിന്തുണച്ചതാണെന്ന് തോന്നുമെങ്കില്‍ അങ്ങനെയല്ല എന്നാണ് പലരും പ്രതികരിക്കുന്നത്. സണ്ണി ലിയോണിന് എതിരെയുള്ള കടന്നാക്രമാണ് ഇതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഉര്‍ഫി ആയാലും നിയ ആയാലും സണ്ണി ലിയോണായാലും വസ്ത്രവും അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും ഇവര്‍ക്ക് എല്ലാവര്‍ക്കും എതിരെ നടക്കുന്നത് സദാചാര ആക്രമണമാണെന്നും ചിലര്‍ കമന്റ് ചെയ്തു. അതേസമയം, ഉര്‍ഫിയുടെ വസ്ത്രധാരണം യുവാക്കളെ വഴി തെറ്റിക്കുന്നതാണ് എന്നായിരുന്നു ചേതന്‍ ഭഗത് പറഞ്ഞത്.
റേപ് കള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്നതാണ് ചേതന്റെ പ്രതികരണമെന്ന് ഉര്‍ഫി പ്രതികരിച്ചിരുന്നു. പുരുഷന്മാരുടെ സ്വഭാവത്തിന് സ്ത്രീകളുടെ വസ്ത്രത്തെ കുറ്റം പറയുന്നത് എണ്‍പതുകളിലെ ചിന്തയാണെന്നും ഉര്‍ഫി തിരിച്ചടിച്ചിരുന്നു.