ഇന്റിമേറ്റ് സീനുകള്‍ എടുക്കാന്‍ ഏഴ് ടേക്ക് വരെ പോയി, ക്ഷീണിച്ച് അവശയായി പൊട്ടിക്കരഞ്ഞു പോയി; വെളിപ്പെടുത്തി നടി

സിനിമയിലെ ഇന്റിമേറ്റ് സീനുകളുടെ ചിത്രീകരണം തനിക്ക് എളുപ്പമല്ലെന്ന് നടി കുബ്ര സെയ്ട്ട്. നെറ്റ്ഫ്‌ളിക്‌സ് സീരിസായ സേക്രഡ് ഗെയിംസിന്റെ ആദ്യ സീസണില്‍ അഭിനയിച്ചതിനെ കുറിച്ചാണ് കുബ്ര സെയ്ട്ട് പറയുന്നത്. ശാരീരികബന്ധം ചിത്രീകരിച്ചതിന് ശേഷം താന്‍ ക്ഷീണിതയായി നിലത്ത് വീഴുകയായിരുന്നു എന്നാണ് കുബ്ര പറയുന്നത്.

സേക്രഡ് ഗെയിംസില്‍ ട്രാന്‍സ് വുമണ്‍ ആയാണ് കുബ്ര വേഷമിട്ടത്. നവാസുദ്ദീന്‍ സിദ്ദിഖിക്കൊപ്പമായിരുന്നു സെക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കേണ്ടിയിരുന്നത്. രംഗം ആദ്യ ദിനം തന്നെ ഷൂട്ട് ചെയ്തു. ആ ദിവസത്തെ ഏറ്റവും ഒടുവിലത്തെ ഷോട്ട് അതായിരുന്നു.

ആ രംഗം ഷൂട്ട് ചെയ്തു തീര്‍ക്കണം എന്നതായിരുന്നു എന്റെ ദൗത്യം. ഏഴ് ടേക്കുകള്‍ വരെപ്പോയി. എന്നാല്‍ മണിക്കൂറുകള്‍ എത്ര ചിലവിട്ടു എന്ന കാര്യം എനിക്ക് ഓര്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായി. ഒടുവില്‍ ഞാന്‍ നിലത്തു വീണു. എഴുന്നേല്‍ക്കാന്‍ പറ്റാതെയായി.

ഞാന്‍ ക്ഷീണിച്ച് അവശയായി. പിടിച്ചു നില്‍ക്കാന്‍ കഴിയാത്തവിധം ഞാന്‍ പൊട്ടിക്കരഞ്ഞു. നവാസും, അനുരാഗ് കശ്യപും ചേര്‍ന്ന് എന്നെ എഴുന്നേല്‍പ്പിച്ചു. കരഞ്ഞു തളര്‍ന്ന എന്നെ അവര്‍ കെട്ടിപ്പിടിച്ചു. എവിടെയോ കട്ട് പറഞ്ഞത് ഞാന്‍ പതിഞ്ഞ സ്വരം പോലെ കേട്ടു എന്നാണ് കുബ്ര ബോളിവുഡ് ഹംഗാമയക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഒന്നിച്ച് അഭിനയിച്ച നവാസുദ്ദീന്‍ സിദ്ദിഖിയെ കുറിച്ചും കുബ്ര സംസാരിക്കുന്നുണ്ട്. അദ്ദേഹത്തെ എനിക്കിഷ്ടമാണ്. നല്ലൊരു മനുഷ്യന്‍ കൂടിയാണ്. ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നല്ലൊരു സഹപ്രവര്‍ത്തകനും. ലജ്ജയോടെയാണ് ആ രംഗങ്ങളെല്ലാം ഞങ്ങള്‍ ഒന്നിച്ച് ചെയ്തത് എന്നാണ് കുബ്ര പറയുന്നത്.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ