കങ്കണ കരുതുന്നത് ധര്‍മ പ്രൊഡക്ഷന്‍സ് കേന്ദ്ര സര്‍ക്കാരിന്റെ കീഴിലാണെന്നാണ്; പരിഹസിച്ച് കുനാല്‍ കംറ

‘ബ്രഹ്‌മാത്ര’ സിനിമയുടെ വിജയത്തെ ചോദ്യം ചെയ്ത കങ്കണ റണാവത്തിനെ പരിഹസിച്ച് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും നടനുമായ കുനാല്‍ കമ്ര. ആലിയ ഭട്ടും രണ്‍ബിര്‍ കപൂറും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം നിര്‍മ്മിച്ചത് കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ്. ചിത്രത്തിന്റെ ബോക്‌സോഫീസ് കണക്കുകള്‍ എല്ലാം വ്യാജമാണ് എന്നായിരുന്നു കങ്കണയുടെ ആരോപണം.

ഇതിനെതിരെയാണ് കുനാല്‍ പ്രതികരിച്ചത്. ”കങ്കണ കരുതുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നാഷ്ണല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി, സിബിഐ, ധര്‍മ പ്രൊഡക്ഷന്‍സ് എല്ലാം കേന്ദ്ര സര്‍ക്കാറിന്റെ കീഴിലാണ് എന്നാണ്” എന്ന് കുനാല്‍ ട്വീറ്റ് ചെയ്തു.

സെപ്തംബര്‍ 9ന് റിലീസ് ചെയ്ത ചിത്രം രണ്ട് ദിവസം കൊണ്ട് 160 കോടിയോളമാണ് വരുമാനം നേടിയത്. ബോക്‌സ് ഓഫീസ് ഇന്ത്യ അവകാശപ്പെടുന്ന കണക്കുകള്‍ കള്ളമാണെന്നും സിനിമയുടെ വിജയം പൊലിപ്പിച്ച് കാണിക്കുകയാണെന്നും കങ്കണ ആരോപിച്ചിരുന്നു.

കരണ്‍ ജോഹറിന്റെ പക്കല്‍ നിന്ന് തനിക്ക് കണക്ക് പഠിക്കണമെന്നും കങ്കണ കുറിച്ചു. ബോക്‌സോഫീസ് ഇന്ത്യ തനിക്കെതിരെ ക്യാമ്പയ്ന്‍ നടത്തുകയാണ്. ബ്രഹ്‌മാസ്ത്ര ഹിറ്റാക്കിയ അവര്‍ തിയേറ്ററില്‍ വിജയമായ തന്റെ മണികര്‍ണിക, തലൈവി, ധാക്കട് എന്നീ ചിത്രങ്ങളെ പരാജയങ്ങളാക്കി ചിത്രീകരിച്ചു എന്നും കങ്കണ പറഞ്ഞിരുന്നു.

Latest Stories

ചേവായൂർ സംഘർഷം: കണ്ണൂരിൽ നാളെ ഹർത്താൽ; ആഹ്വാനം ചെയ്തത് കോൺഗ്രസ്സ്

ഒറ്റ പഞ്ചിന് വേണ്ടിയോ ഈ തിരിച്ചുവരവ്? ബോക്സിങ് ഇതിഹസം മൈക്ക് ടൈസന് ജേക്ക് പോളിനോട് ഏകപക്ഷീയമായ തോൽവി

ശാഖയ്ക്ക് കാവല്‍ നില്‍ക്കാന്‍ കെപിസിസി പ്രസിഡന്റ് ഒപ്പമുണ്ടാകും; സന്ദീപ് വാര്യരെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ചുവന്ന സ്യൂട്ട്‌കേസില്‍ കണ്ടെത്തിയത് യുവതിയുടെ മൃതദേഹം; കാണാമറയത്ത് തുടരുന്ന ഡോ ഓമനയെ ഓര്‍ത്തെടുത്ത് കേരളം

നയന്‍താരയ്ക്ക് ഫുള്‍ സപ്പോര്‍ട്ട്; പിന്തുണയുമായി ധനുഷിനൊപ്പം അഭിനയിച്ച മലയാളി നായികമാര്‍

പഠിച്ചില്ല, മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

'സരിന്‍ മിടുക്കന്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായതോടെ കോണ്‍ഗ്രസും ബിജെപിയും അങ്കലാപ്പില്‍'; പാലക്കാട്ടെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി

ഈ നിസാര രംഗത്തിനോ ഡ്യൂപ്പ്? ജീവിതത്തില്‍ ആദ്യമായി ഡ്യൂപ്പിനെ ഉപയോഗിച്ച് ടോം ക്രൂസ്!

'ബിജെപിയുടെ വളർച്ച നിന്നു, കോൺഗ്രസിന് ഇനി നല്ല കാലം'; സന്ദീപിന്റേത് ശരിയായ തീരുമാനമെന്ന് കുഞ്ഞാലിക്കുട്ടി

'മാഗ്നസ് ദി ഗ്രേറ്റ്' - ടാറ്റ സ്റ്റീൽ ചെസ് ഇന്ത്യ റാപിഡ് ടൈറ്റിൽ സ്വന്തമാക്കി മാഗ്നസ് കാൾസൺ