സെറ്റില്‍ നന്നായി സംസാരിച്ച എന്നോട് സിനിമയില്‍ മിണ്ടരുതെന്ന് സംവിധായകന്‍ പറഞ്ഞു.. ഒരു മാസം കൊണ്ട് ആംഗ്യ ഭാഷ പഠിച്ചു: ബോബി ഡിയോള്‍

‘അനിമല്‍’ ചിത്രത്തില്‍ നായകന്‍ രണ്‍ബിര്‍ കപൂറിനൊപ്പം തന്നെ ശ്രദ്ധ നേടിയ കഥാപാത്രമാണ് ബോബി ഡിയോള്‍ അവതരിപ്പിച്ച വില്ലന്‍ വേഷവും. സിനിമയില്‍ ഒരു ഡയലോഗ് പോലും പറയാതെ തന്റെ ആക്ഷനിലൂടെ താരം വിസ്മയിപ്പിക്കുന്നുണ്ട്. ചിത്രത്തിനായി താന്‍ ഒരു മാസത്തോളം ആംഗ്യ ഭാഷ പഠിച്ചു എന്നാണ് ബോബി ഡിയോള്‍ ഇപ്പോള്‍ പറയുന്നത്.

”ചിത്രത്തില്‍ തനിക്ക് ഡയലോഗുകളില്ലെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗ പറഞ്ഞപ്പോള്‍ ആദ്യം ഞെട്ടിപ്പോയിരുന്നു എന്നാണ് ബോബി ഡിയോള്‍ പറയുന്നത്. സെറ്റില്‍ ഞാന്‍ നന്നായി സംസാരിക്കുന്നുണ്ടെന്ന് പറഞ്ഞ സംവിധായകന്‍ എന്നെ സിനിമയില്‍ മിണ്ടാന്‍ അനുവദിച്ചില്ല.”

”കഥാപാത്രത്തെ എങ്ങനെ സമീപിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. ബുദ്ധിമുട്ടിയെങ്കിലും കൂടുതല്‍ ആവേശം തോന്നി. ഒരു മാസത്തോളം ഞാന്‍ ആംഗ്യ ഭാഷ പഠിച്ചു. അത് ഒരുപാട് പ്രയോജനപ്പെട്ടു” എന്നാണ് ബോബി ഡിയോള്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ഡിസംബര്‍ ഒന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മൂന്ന് ദിവസം കൊണ്ട് തന്നെ 360 കോടി രൂപ നേടി ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. രണ്‍ബിര്‍ കപൂറിന്റെ കരിയറിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായിരിക്കുകയാണ് അനിമല്‍.

ചിത്രത്തിലെ ഇന്റിമേറ്റ് സീനുകളും രണ്‍ബിര്‍ പൂര്‍ണനഗ്നനായി അഭിനയിച്ച സീനുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 3 മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ