ഹൃത്വിക്കും ദീപികയും ചുംബന വിവാദത്തില്‍; 'ഫൈറ്ററി'ന് എതിരെ നോട്ടീസ്, താരങ്ങള്‍ കുടുങ്ങും!

ഹൃത്വിക് റോഷന്‍-ദീപിക പദുക്കോണ്‍ ചിത്രം ‘ഫൈറ്റര്‍’ ചുംബന വിവാദത്തില്‍. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിനെതിരെ വക്കീല്‍ നോട്ടീസ് എത്തിയിരിക്കുകയാണ്. ഹൃത്വിക്കിന്റെയും ദീപികയുടെയും കഥാപാത്രങ്ങള്‍ ആര്‍മി യൂണിഫോമില്‍ ചുംബിക്കുന്ന രംഗത്തിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

അസം സ്വദേശിയും വ്യോമസേനാ വിംഗ് കമാന്ററുമായ സൗമ്യ ദീപ് ദാസ് ആണ് സിനിമക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. യൂണിഫോം ധരിച്ച് ചുംബിക്കുന്ന രംഗത്തിലൂടെ വ്യോമസേനയെ അപമാനിക്കുന്നു എന്നാണ് ആരോപണം. ദേശത്തെ സ്നേഹിക്കുന്ന തങ്ങളുടെ അഭിമാനത്തെ ഇത് ചോദ്യം ചെയ്യുന്നു.

യൂണിഫോം ധരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം ചെയ്തികള്‍ മൂല്യത്തിന് നിരക്കാത്തതാണ് എന്നും നോട്ടീസില്‍ പറയുന്നുണ്ട്. അതേസമയം, വ്യോമസേനാ സംഘം ഭീകരാക്രമണത്തെ നേരിടുന്നതാണ് ഫൈറ്റര്‍ സിനിമയുടെ പ്രമേയം.

യുദ്ധ വിമാനത്തിന്റെ പൈലറ്റുമാരായ ഷംഷേര്‍ പത്താനിയ, മിനാല്‍ റാത്തോഡ് എന്നീ കഥാപാത്രങ്ങളെയാണ് ഹൃത്വിക്കും ദീപികയും അവതരിപ്പിച്ചത്. ചിത്രത്തിന്റെ ടീസര്‍ എത്തിയപ്പോഴെ മോണോക്കിനിയില്‍ പ്രത്യക്ഷപ്പെട്ട ദീപികയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ദീപികയുടെയും ഹൃത്വിക്കിന്റെയും ഇന്റിമേറ്റ് സീനുകളും വിവാദമായിരുന്നു.

ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസില്‍ 300 കോടി പിന്നിട്ടു കഴിഞ്ഞു. ‘പഠാന്’ ശേഷം ഏറെ പ്രതീക്ഷയോടെയാണ് സിദ്ധാര്‍ത്ഥ് ആനന്ദ് ഫൈറ്റര്‍ ഒരുക്കിയതെങ്കിലും ഷാരൂഖ് ചിത്രത്തിന്റെയത്ര കളക്ഷന്‍ നേടാന്‍ ഫൈറ്ററിന് സാധിച്ചിട്ടില്ല.

Latest Stories

പി കെ ശശിയുടെ അംഗത്വം പുതുക്കാൻ തീരുമാനം; ഇനിമുതൽ സിപിഐഎം നായാടിപ്പാറ ബ്രാഞ്ച് കമ്മിറ്റിയിൽ പ്രവര്‍ത്തിക്കും

കലക്ടറേറ്റിൽ ബോംബ് ഭീഷണിയുണ്ടെന്ന് സന്ദേശം; പരിശോധനക്കിടെ തേനീച്ച കൂട് ഇളകി, സബ് കളക്ടർ ആല്‍ഫ്രഡിനും സംഘത്തിനും പരിക്ക്

ആരാധകർ പറഞ്ഞാൽ നടത്തിയിരിക്കും; റീ റിലീസിൽ പിടിമുറുക്കി ഇതിഹാസ ചിത്രവും!

'നോക്കു മീന്‍സ് ലുക്ക്, ബസില്‍ ചെന്നിറങ്ങിയാല്‍ ലഗേജ് എടുത്ത് ഇറക്കാന്‍ നോക്കുകൂലി കൊടുക്കണം'; ഈ പ്രതിഭാസം കേരളത്തില്‍ മാത്രമേ ഉള്ളുവെന്ന് നിര്‍മല സീതാരാമന്‍; സിപിഎമ്മിനെ പരിഹസിച്ച് രാജ്യസഭയില്‍ ധനമന്ത്രിയുടെ 'കഥാപ്രസംഗം'

വരുമാനം 350 കോടി, നികുതി അടച്ചത് 120 കോടി; ഷാരൂഖ് ഖാനെ പിന്നിലാക്കി അമിതാഭ് ബച്ചന്‍

പാലക്കാട് വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്; പ്രതി ഭാനുമതി പിടിയിൽ

'അത്തരം ഡാറ്റയൊന്നും സൂക്ഷിക്കാറില്ല, അത് സംസ്ഥാനത്തിന്റെ വിഷയം'; മഹാകുംഭമേളക്കിടെ മരിച്ചവരുടെ വിവരങ്ങൾ കൈവശമില്ലെന്ന് കേന്ദ്രം

ഡയബറ്റിക് റെറ്റിനോപ്പതി; ശ്രദ്ധിച്ചില്ലെങ്കിൽ ആപത്താണ്

ആരാധകരെ പോലെ ഞാനും ഈ മത്സരത്തിനായി കാത്തിരുന്നു, പക്ഷെ....: ലയണൽ മെസി

'പൊതുവിദ്യാഭ്യാസ മേഖലക്ക് കേന്ദ്രം നൽകേണ്ടത് 1186.84 കോടി, കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവെക്കുന്നു'; മന്ത്രി വി ശിവൻകുട്ടി