ആ സ്ത്രീയെ ജീവിക്കാന്‍ അനുവദിക്കണം.. എന്തിനാണ് ഇങ്ങനെ വിദ്വേഷം കാണിക്കുന്നത്..; ദീപികയ്‌ക്കെതിരെ വിമര്‍ശനം, പ്രതികരിച്ച് ആരാധകര്‍

ഗര്‍ഭിണിയായ നടി ദീപിക പദുക്കോണിന് എതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് താരത്തിന്റെ ആരാധകര്‍. ദീപിക ഗര്‍ഭിണി ആയത് മുതല്‍ വ്യാജ ഗര്‍ഭം എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. താരം സറോഗസിയിലൂടെയാണ് അമ്മയാകാന്‍ പോകുന്നതെന്നും ബേബി ബംപ് എന്ന പേരില്‍ തലയിണ വച്ചാണ് വരുന്നതെന്നുമുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു.

ഈ വിമര്‍ശനങ്ങളോടാണ് ആരാധകര്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം മുംബൈയില്‍ രണ്‍വീറിനൊപ്പം ദീപിക എത്തിയ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ദീപികയുടെത് വ്യാജ ഗര്‍ഭം എന്ന രീതിയിലുള്ള കമന്റുകളാണ് ഈ വീഡിയോക്ക് താഴെയും ഉയര്‍ന്നത്.


അവരുടെ ബേബി ബംപ് പലപ്പോവും പല തരത്തിലാണ്, ഇത് ശരിക്കും വ്യാജ ഗര്‍ഭമാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തിയത്. ഇതോടെയാണ് ആരാധകര്‍ കൂട്ടമായി പ്രതികരിച്ചത്. ”ദീപിക ഇറുകിയ വസ്ത്രം ധരിക്കുന്നതിനാണ് ഇപ്പോള്‍ ആളുകള്‍ക്ക് പ്രശ്‌നം.”

”നാലാം മാസത്തില്‍ അവരുടെ ബേബിം ബംപ് കാണാത്തതില്‍ വലിയ പ്രശ്‌നമായിരുന്നു. അവര്‍ അയഞ്ഞ വസ്ത്രം ധരിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ വ്യാജ ഗര്‍ഭം മറക്കാനാണെന്ന് പറഞ്ഞു. ആ സ്ത്രീയെ ജീവിക്കാന്‍ അനുവദിക്കണം” എന്നാണ് ഒരു ആരാധകന്റെ കമന്റ്.

”നാണക്കേടാണിത്. ദീപിക അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ട്രോളുന്നവര്‍, ആലിയ ഗര്‍ഭിണി ആയിരുന്നപ്പോള്‍ അതിനെ ന്യായീകരിച്ചിരുന്നവരാണ്. അവര്‍ ഇറുകിയ വസ്ത്രം ധരിച്ചപ്പോള്‍ അയഞ്ഞത് ധരിക്കാന്‍ പറഞ്ഞവരാണ്. ഇവിടെ ഗര്‍ഭിണിയായ ഒരു സ്ത്രീയോട് യുക്തിഹരിതമായ വിദ്വേഷത്തോടെ പ്രതികരിക്കുകയാണ്” എന്നാണ് മറ്റൊരു ആരാധകന്‍ കുറിച്ചത്.

അതേസമയം, തന്റെ പുതിയ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ പ്രമോഷന്‍ ചടങ്ങില്‍ എത്തിയ നടി ദീപിക പദുക്കോണിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ബ്ലാക്ക് കളറിലുള്ള ബോഡികോണ്‍ ഡ്രസിട്ട് ബേബി ബംപ് ദൃശ്യമാകുന്ന രീതിയില്‍ ആയിരുന്നു ദീപിക എത്തിയത്. താരത്തെ സഹായിക്കാനായി പ്രഭാസും അമിതാഭ് ബച്ചനും അടക്കം എത്തുന്നതും വീഡിയോകളില്‍ ഉണ്ടായിരുന്നു.

Read more