പാട്ട് ഹിറ്റാക്കാന്‍ വധഭീഷണി, ഐഡിയ ഉദിച്ചത് ഗാനരചയിതാവിന്റെ മനസില്‍; സല്‍മാനെ ഭീഷണിപ്പെടുത്തിയത് ബിഷ്‌ണോയ് അല്ല

സല്‍മാന്‍ ഖാനെതിരെ എത്തിയ വധഭീഷണിയില്‍ ട്വിസ്റ്റ്. ബിഷ്‌ണോയ് ഗ്യാങില്‍ നിന്നല്ല സല്‍മാനെതിരെ ഇത്തവണ വധീഷണി എത്തിയത്. താരത്തിന്റെ പുതിയ ചിത്രത്തിലെ 24കാരനായ ഗാനരചിയതാവാണ് അറസ്റ്റിലായിരിക്കുന്നത്. സല്‍മാന്റെ ‘മേ സിക്കന്ദര്‍ ഹൂം’ എന്ന സിനിമയിലെ പാട്ടിന്റെ രചയിതാവ് സൊഹൈല്‍ പാഷയെ പൊലീസ് പിടികൂടി.

നവംബര്‍ ഏഴിന് ആയിരുന്നു മുംബൈ പൊലീസിന്റെ വാട്സ്ആപ്പ് ഹെല്‍പ് ലൈനില്‍ ഭീഷണി സന്ദേശം എത്തിയത്. 5 കോടി രൂപ നല്‍കിയില്ലെങ്കില്‍ ബിഷ്‌ണോയിയെ കുറിച്ച് പരാമര്‍ശമുള്ള മേ സിക്കന്ദര്‍ ഹൂം പാട്ടിന്റെ എഴുത്തുകാരനെയും സല്‍മാന്‍ ഖാനെയും വധിക്കുമെന്നായിരുന്നു സന്ദേശം.

ഗാനരചയിതാവിനെ ഇനി പാട്ട് എഴുതാന്‍ കഴിയാത്തവിധം ആക്കുമെന്നും സല്‍മാന് ധൈര്യമുണ്ടെങ്കില്‍ അയാളെ രക്ഷിക്കാനും സന്ദേശത്തില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ റൈച്ചൂരിലുള്ള വെങ്കടേഷ് നാരായണ്‍ എന്നയാളുടെ ഫോണില്‍ നിന്നാണ് സന്ദേശം വന്നതെന്ന് കണ്ടെത്തുകയായിരുന്നു.

എന്നാല്‍ ഈ ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായിരുന്നില്ല. പക്ഷെ വാട്സ്ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒടിപി നമ്പര്‍ വെങ്കടേഷിന്റെ ഫോണില്‍ വന്നത് ശ്രദ്ധിച്ച പൊലീസ് കൂടുതല്‍ ചോദ്യം ചെയതപ്പോഴാണ് മാര്‍ക്കറ്റില്‍ വച്ച് ഒരാള്‍ കോള്‍ ചെയ്യാന്‍ തന്റെ ഫോണ്‍ വാങ്ങിയിരുന്ന കാര്യം ഇയാള്‍ പറഞ്ഞത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സൊഹൈലാണ് വെങ്കടേഷിന്റെ ഫോണ്‍ ഉപയോഗിച്ച് ഭീഷണി സന്ദേശം അയച്ചതെന്ന് തെളിയുകയായിരുന്നു. സൊഹൈലിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിച്ചു. ഇയാളെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍