'ആരെങ്കിലും ഉണ്ടെങ്കില്‍ ഞാന്‍ വിവാഹം കഴിക്കാന്‍ തയാറാണ്' പരസ്യമായി പറഞ്ഞ് മലൈക; അര്‍ജുന്‍ കപൂറുമായി വേര്‍പിരിഞ്ഞു? ചര്‍ച്ചയാകുന്നു

നടന്‍ അര്‍ജുന്‍ കപൂറുമായി വര്‍ഷങ്ങളായി ഡേറ്റിംഗിലാണ് മലൈക അറോറ. ഇരുവരുടെയും പ്രായ വ്യത്യാസം എന്നും ചര്‍ച്ചകളില്‍ നിറയാറുണ്ട്. ഇരുവരും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്തകള്‍ പലപ്പോഴും എത്താറുണ്ടെങ്കിലും അതൊന്നും സത്യമല്ലെന്ന് അര്‍ജുനും മലൈകയും വ്യക്തമാക്കാറുമുണ്ട്. ഈയടുത്ത ദിവസമായിരുന്നു മലൈകയുടെ മുന്‍ ഭര്‍ത്താവും നടനുമായ അര്‍ബാസ് ഖാന്‍ വിവാഹിതനായത്.

ഇതിന് പിന്നാലെ മലൈക എന്ന് വീണ്ടും വിവാഹിതയാകും എന്ന ചോദ്യങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ഹിന്ദി റിയാലിറ്റി ഷോയായ ജലക് ദിഖ്ല ആജായില്‍ സംവിധായിക ഫറാ ഖാന്‍ മലൈകയോട് വിവാഹ കാര്യത്തെ കുറിച്ച് നേരിട്ട് ചോദിക്കുകയും ചെയ്തു. ഷോയുടെ പ്രമോയിലാണ് ഇത് എത്തിയിരിക്കുന്നത്.

‘2024ല്‍ നിങ്ങള്‍ സിംഗിള്‍ പാരന്റും നടിയും എന്നതില്‍ നിന്ന് ഡബിള്‍ പാരന്റും നടിയുമായി മാറുമോ?’ എന്നായിരുന്നു ഫറാ ഫാന്റെ ചോദ്യം. ‘ഞാന്‍ വീണ്ടും ഒരാളെ മടിയില്‍ ഇരുത്തണോ’ എന്നാണ് താരം മറുപടി പറഞ്ഞത്. ഇത് കേട്ടപ്പോള്‍ അവതാരകനായ ഗൗഹര്‍ ഖാന്‍, ‘ഇതിനര്‍ത്ഥം, നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുകയാണോ’ എന്ന് ചോദിച്ചു.

‘ആരെങ്കിലും ഉണ്ടെങ്കില്‍ വിവാഹം കഴിക്കാന്‍ ഞാന്‍ 100 ശതമാനം തയ്യാറാണ്’ എന്നാണ് മലൈക അവതാരകനോട് മറുപടി പറഞ്ഞത്. കൂടാതെ ഒരിക്കല്‍ ചെയ്ത കാര്യം വീണ്ടും ചെയ്യാന്‍ ഒന്നു മടിക്കും എന്നും താരം പറഞ്ഞു. അതേസമയം, 1998ല്‍ ആണ് മലൈകയും അര്‍ബ്ബാസും വിവാഹിതരായത്.

ഈ ബന്ധത്തില്‍ മലൈകയ്ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 2017ല്‍ അര്‍ബാസ് ഖാനും മലൈകയും വിവാഹമോചനം നേടി. ഇതിന് ശേഷമാണ് അര്‍ജുനും മലൈകയും പ്രണയത്തിലാവുന്നത്. എന്നാല്‍ താരങ്ങള്‍ അടുത്തൊന്നും വിവാഹിരാവില്ല എന്നാണ് മലൈക ഇപ്പോള്‍ പറഞ്ഞ മറുപടിയുടെ അര്‍ത്ഥം എന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

2018ല്‍ ആയിരുന്നു മലൈകയും അര്‍ജുനും ഡേറ്റിംഗ് തുടങ്ങിയത്. 2019ല്‍ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. 49കാരിയായ മലൈക അറോറയും 37കാരനായ അര്‍ജുന്‍ കപൂറും തമ്മിലുള്ള പ്രണയം ബോളിവുഡിലും ഇരുവരുടെയും കുടുംബങ്ങളിലും ആദ്യം പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്