എനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് മനസിലാക്കാനും അംഗീകരിക്കാനും സമയമെടുത്തു, കുടുംബം നോക്കാന്‍ ജോലിയിലേക്ക് തിരിച്ചെത്തി: മലൈക അറോറ

പിതാവിന്റെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും താന്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് നടി മലൈക അറോറ. രണ്ടുമാസം മുമ്പാണ് മലൈക അറോറയുടെ വളര്‍ത്തച്ഛന്‍ അനില്‍ കുല്‍ദാപ് മെഹ്ത വീടിന്റെ ടെറസില്‍ നിന്നും വീണുമരിച്ചത്. തന്റെ മാനസികാവസ്ഥയെ കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

”നമുക്കെല്ലാം മുന്നോട്ടു പോയേ പറ്റൂ. എനിക്കുണ്ടായ നഷ്ടത്തെ കുറിച്ച് മനസിലാക്കുന്നതിനും അതിനെ അംഗീകരിച്ച് മുന്നോട്ടു പോകുന്നതിനും ഞാന്‍ എനിക്ക് സമയം നല്‍കി. അത് ഒട്ടും തന്നെ എളുപ്പമായിരുന്നില്ല. ജോലിയിലേക്ക് തിരിച്ചെത്തിയത് എന്നെ വിഷമങ്ങളില്‍ നിന്ന് പുറത്തുവരാന്‍ സഹായിച്ചു.”

”ഏകാഗ്രത തിരിച്ചു നല്‍കി, മാനസികാരോഗ്യം നേരെയാക്കി, എന്റെ അമ്മയേയും കുടുംബത്തേയും സഹായിക്കേണ്ടതുണ്ടെന്ന് മനസിലാക്കിത്തന്നു” എന്നാണ് മലൈക പറയുന്നത്. നിലവില്‍ ഫാഷന്‍ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മലൈക ഇപ്പോള്‍.

അതേസമയം, മലൈകയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞതും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിഞ്ഞത്. അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്. ഇതിന്റെ പേരില്‍ ഇരുവര്‍ക്കുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Latest Stories

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി