സുഹൃത്തുക്കളായി തുടരും, സ്‌പെയ്‌സ് നല്‍കണം..; മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞു!

ബോളിവുഡ് താരങ്ങളായ മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞു. വര്‍ങ്ങളായി പ്രണയത്തിലായിരുന്നു ഇരുവരുടെയും ബ്രേക്കപ്പ് വാര്‍ത്തകള്‍ എന്നും ഗോസിപ് കോളങ്ങളില്‍ നിറയാറുണ്ട്. എന്നാല്‍ ഇത്തവണ ഇരുവരും സത്യത്തില്‍ വേര്‍പിരിഞ്ഞു എന്നാണ് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്. സുഹൃത്തുക്കളായി തുടരാനാണ് ഇവരുടെ തീരുമാനം.

2018ല്‍ ഒരു ഫാഷന്‍ ഷോയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. 2019ല്‍ ആയിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന് മലൈകയും അര്‍ജുനും വ്യക്തമാക്കിയത്. ഇതോടെ ഇരുവരുടെയും പ്രായവ്യത്യാസം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്. പ്രായവ്യത്യാസം എന്നും വിമര്‍ശനങ്ങളിലും ട്രോളുകളിലും നിറഞ്ഞിരുന്നു.

വിമര്‍ശനങ്ങള്‍ക്കെതിരെ ഇരുതാരങ്ങളും പ്രതികരിച്ചിരുന്നു. എന്നാല്‍ വേര്‍പിരിയല്‍ വാര്‍ത്തകളോട് അര്‍ജുനോ മലൈകയോ പ്രതികരിച്ചിട്ടില്ല. ”മലൈകയും അര്‍ജുനും തമ്മില്‍ വളരെ സ്‌പെഷ്യലായ ഒരു ബന്ധത്തിലായിരുന്നു. സൗഹൃദം നിലനിര്‍ത്തിക്കൊണ്ടു തന്നെ അവരിപ്പോള്‍ വേര്‍പിരിയാന്‍ തീരുമാനമെടുത്തു.”

”ഇക്കാര്യത്തില്‍ പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഇരുവരും മൗനം പാലിക്കും. ഇരുവരും നല്ല സുഹൃത്തുക്കളായി തുടരും. വളരെ സ്‌നേഹത്തോടെ മുന്നോട്ട് പോയിരുന്ന ഒരു ബന്ധം നിര്‍ഭാഗ്യവശാല്‍ അവസാനിപ്പിക്കേണ്ടതായി വന്നു. അതിനര്‍ഥം അവര്‍ക്കിടയില്‍ മോശമായ കാര്യങ്ങള്‍ നടന്നു എന്നല്ല.”

”അവര്‍ പരസ്പരം വളരെയധികം ബഹുമാനിക്കുന്നു. രണ്ട് വഴിയിലേക്ക് നീങ്ങുമ്പോഴും അതേ ബഹുമാനവും സ്‌നേഹവും നിലനിര്‍ത്തും. വൈകാരികമായ ഈ സന്ദര്‍ഭത്തില്‍ അവര്‍ക്ക് അവരുടേതായ സെപ്യ്‌സ് നല്‍കണം” എന്നാണ് താരങ്ങളോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞതായി പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ