വീട്ടില്‍ ഒറ്റയ്ക്കായി മലൈക, സുഹൃത്തുക്കള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ച് അര്‍ജുന്‍! പിന്നാലെ നിഗൂഢമായ പോസ്റ്റ്

അര്‍ജുന്‍ കപൂറുമായുള്ള വേര്‍പിരിയല്‍ സ്ഥിരീകരിച്ച് ബോളിവുഡ് താരം മലൈക അറോറ. അര്‍ജുന്‍ കപൂറിന്റെ 39-ാം പിറന്നാള്‍ ദിനത്തില്‍ മലൈക പങ്കുവച്ച നിഗൂഢമായ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധ നേടുകയാണ്. ”കണ്ണടച്ച് തിരിഞ്ഞ് നിന്നാലും വിശ്വസിക്കാന്‍ പറ്റുന്ന ആളെയാണ് എനിക്കിഷ്ടം” എന്നാണ് മലൈക കുറിച്ചിരിക്കുന്നത്.

മാത്രമല്ല, അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ പാര്‍ട്ടിയിലും മലൈക പങ്കെടുത്തിട്ടില്ല. ജാന്‍വി കപൂര്‍, ഷനായ കപൂര്‍, മോഹിത് മാര്‍വ, സഞ്ജയ് കപൂര്‍, മഹീപ് കപൂര്‍, വരുണ്‍ ധവാന്‍, ഭാര്യ നടാഷ ദലാല്‍ തുടങ്ങി നിരവധി പേര്‍ അര്‍ജുന്റെ മിഡ്‌നൈറ്റ് ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.

മലൈകയും അര്‍ജുനും വേര്‍പിരിഞ്ഞുവെന്ന വാര്‍ത്ത നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇരുവരും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. 2018ല്‍ ഒരു ഫാഷന്‍ ഷോയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയത്. 2019ല്‍ ആയിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന് മലൈകയും അര്‍ജുനും വ്യക്തമാക്കിയത്.

ഇതോടെ ഇരുവരുടെയും പ്രായവ്യത്യാസം ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു. അര്‍ജുനേക്കാള്‍ 12 വയസ് കൂടുതലാണ് മലൈകയ്ക്ക്. പ്രായവ്യത്യാസം എന്നും വിമര്‍ശനങ്ങളിലും ട്രോളുകളിലും നിറഞ്ഞിരുന്നു. മെയ് മാസത്തിലാണ് ഇരുവരും വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത എത്തിയത്. സൗഹൃദം നിലനിര്‍ത്തി പിരിഞ്ഞു എന്നാണ് ഇരുവരുടെയും ഒരു സുഹൃത്ത് പിങ്ക്‌വില്ലയോട് പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം