Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

BOLLYWOOD

‘ഷാരൂഖ്, നിങ്ങളുടെ വലിയ ആരാധികയാണ് ഞാന്‍, സീറോ എനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടപ്പെട്ടു’; മലാല

, 1:24 pm

കുള്ളന്‍ വേഷത്തില്‍ വെള്ളിത്തിരയിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ഷാരൂഖ് ഖാന്‍. സീറോയ്ക്ക് തരക്കേടില്ലാത്ത പ്രതികരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. സീറോ കണ്ടെന്നും, തനിക്കും കുടുംബത്തിനും ചിത്രം ഏറെ ഇഷ്ടപ്പെട്ടു എന്ന അഭിപ്രായവുമായി നൊബേല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മലാല ഇക്കാര്യം പങ്കുവെച്ചത്. താന്‍ ഷാരൂഖിന്റെ വലിയ ആരാധികയാണെന്നും നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും മലാല വീഡിയോയില്‍ പറയുന്നു.

‘ഹലോ ഷാരൂഖ് ഖാന്‍, വളരെ രസകരമായിരുന്നു നിങ്ങളുടെ സിനിമ. മികച്ചയൊരു എന്റര്‍ടെയിനര്‍. എന്റെ കുടുംബത്തിനും ചിത്രം ഏറെ ഇഷ്ടമായി. നിങ്ങളുടെ വലിയൊരു ആരാധികയാണ് ഞാന്‍. ഒരു ദിവസം നിങ്ങള്‍ ഓക്‌സ്‌ഫോര്‍ഡില്‍ വരികയോ അല്ലെങ്കില്‍ യുകെയില്‍ എവിടെ വച്ചെങ്കിലുമോ നമുക്ക് നേരിട്ട് കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിവസമായിരിക്കും അത്. നിങ്ങളൊരു നല്ല വ്യക്തിയാണെന്നാണ് എല്ലാവരും പറയുന്നത്. ഞാനും അതുതന്നെ പറയുന്നു’ മലാല വീഡിയോയില്‍ പറഞ്ഞു.

ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കുള്ളനായാണ് ഷാരൂഖ് എത്തുന്നത്. കത്രീനയ്ക്കൊപ്പം അനുഷ്‌ക ശര്‍മ്മയും ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നു. ഓട്ടിസമുള്ള പെണ്‍കുട്ടിയായി അനുഷ്‌ക അഭിനയിക്കുന്നു. അനുഷ്‌കയും ഷാരൂഖും ഒന്നിച്ച് അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് സീറോ. വമ്പന്‍ റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രം 200 കോടി ബഡ്ജറ്റിലാണ് ഒരുക്കിയത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 20 കോടി രൂപയാണ് ചിത്രം നേടിയത്. ഹിമാന്‍ഷു ശര്‍മ്മ തിരക്കഥയെഴുതിയ ചിത്രം റെഡ് ചീല്ലീസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ഗൗരി ഖാനാണ് നിര്‍മ്മിച്ചിരിക്കുന്നത്.

Advertisement