ഭയങ്കര ഹോട്ട് ഗാനമാണ്, നിങ്ങളുടെ ഇടുപ്പില്‍ വച്ച് ചപ്പാത്തി ചുട്ടാലോ? നിര്‍മ്മാതാവിന്റെ കമന്റിനെ കുറിച്ച് മല്ലിക ഷെരാവത്ത്

ഇന്ത്യയില്‍ ഹോട്ട് എന്നതിനെ കുറിച്ച് വിചിത്രമായ കാഴ്ചപ്പാടാണ് ഉള്ളതെന്ന് നടി മല്ലിക ഷെരാവത്ത്. തനിക്ക് ഒരു നിര്‍മ്മാതാവില്‍ നിന്നുമുണ്ടായ മോശം അനുഭവവും മല്ലിക പങ്കുവച്ചു. ദ ലവ് ലാഫ് ലിവ് ഷോയില്‍ താരം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഒരു പാട്ടിന് വേണ്ടിയുള്ള നിര്‍മ്മാതാവിന്റെ വിചിത്രമായ ആവശ്യത്തെ കുറിച്ചാണ് മല്ലിക മനസ് തുറന്നത്.

ഭയങ്കര ഹോട്ട് പാട്ടാണ്. കാഴ്ചക്കാര്‍ക്ക് എങ്ങനെയാണ് നിങ്ങള്‍ ഹോട്ടാണെന്ന് മനസിലാവുക? നിങ്ങളുടെ ഇടുപ്പില്‍ വച്ച് ചപ്പാത്തി ചൂടാക്കാന്‍ വരെ പറ്റും. അത്രയും ഹോട്ടാണ് നിങ്ങള്‍. അങ്ങനെ എന്തൊക്കയോ ആണ് പറഞ്ഞത്. നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ ഇങ്ങനെയുള്ള ചിന്തകള്‍? താന്‍ പറഞ്ഞു, ഇല്ല, നമ്മള്‍ ഇങ്ങനെ ഒന്നും ചെയ്യാന്‍ പോണില്ല.

പക്ഷെ പിന്നെ ചിന്തിച്ചപ്പോള്‍ അതൊരു തമാശയായാണ് തനിക്ക് തോന്നിയത്. ഇന്ത്യയില്‍ ഹോട്ട് എന്നതിനെ കുറിച്ചുള്ളത് വിചിത്രമായ കാഴ്ചപ്പാടാണ്. അത് തനിക്ക് മനസിലാകില്ല. ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ താന്‍ കരിയര്‍ തുടങ്ങിയ സമയത്ത് വളരെ വിചിത്രമായിരുന്നു. മര്‍ഡര്‍ പോലുള്ള മല്ലികയുടെ സിനിമകളിലെ രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയതായിരുന്നു.

ബോള്‍ഡ്നെസിന്റെ പേരിലായിരുന്നു ഈ രംഗങ്ങള്‍ ചര്‍ച്ചയായി മാറിയത്. തന്റെ ബോള്‍ഡ് ഓണ്‍സ്‌ക്രീന്‍ വ്യക്തിത്വത്തിന്റെ പേരിലാണ് താന്‍ പലപ്പോഴും വിലയിരുത്തപ്പെട്ടതെന്നും മല്ലിക പറയുന്നു. ഖ്വാഹിഷ്, മര്‍ഡര്‍, ദി മിത്ത്, ഹിസ്സ്, തേസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മല്ലിക ബോളിവുഡിലെ പേരുകേട്ട ഐറ്റം ഡാന്‍സര്‍ കൂടിയാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു