നായകന്‍മാര്‍ രാത്രി റൂമിലേക്ക് വിളിക്കും, സ്‌ക്രീനില്‍ ബോള്‍ഡ് ആയതു കൊണ്ട് വിട്ടുവീഴ്ച ചെയ്യുമെന്നാണ് ധാരണ: മല്ലിക ഷെരാവത്ത്

ബോളിവുഡിലെ പല നായകന്‍മാരും തന്നെ രാത്രിയില്‍ മുറിയിലേക്ക് ക്ഷണിക്കാറുണ്ടെന്ന് വെളിപ്പെടുത്തി നടി മല്ലിക ഷെരാവത്ത്. സിനിമയില്‍ ബോള്‍ഡ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനാല്‍ ഓഫ് സ്‌ക്രീനിലും താന്‍ വിട്ടുവീഴ്ച ചെയ്യുന്ന ആളാകുമെന്ന് കരുതിയാണ് പല താരങ്ങളും തന്നോട് ഇങ്ങനെ പെരുമാറിയത് എന്നാണ് മല്ലിക പറയുന്നത്.

ചില നായകന്മാര്‍ എന്നെ വിളിച്ചിട്ട് രാത്രി വന്ന് കാണാന്‍ പറയും. ഞാന്‍ എന്തിന് രാത്രി നിങ്ങളെ വന്ന് കാണേണ്ടത് എന്നാണ് അവരോട് ചോദിക്കാറുള്ളത്. അപ്പോള്‍ സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ചെയ്യുന്ന ആളല്ലേ പിന്നെ രാത്രി വന്ന് കാണാന്‍ എന്താണ് പ്രശ്നം എന്നാണ് അവര്‍ ചോദിക്കുക.

അവരെല്ലാം എന്റെ കാര്യത്തില്‍ സ്വാതന്ത്ര്യം എടുക്കുകയായിരുന്നു. സ്‌ക്രീനില്‍ ബോള്‍ഡായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഞാന്‍ ഇത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്നായിരുന്നു അവരുടെ ധാരണ. എന്നാല്‍, ഞാന്‍ അങ്ങനെയല്ല എന്നാണ് മല്ലിക പറയുന്നത്. കാസ്റ്റിങ് കൗച്ച് അനുഭവങ്ങള്‍ പങ്കുവച്ച വീഡിയോയിലാണ് മല്ലിക സംസാരിച്ചത്.

നടന്മാരുടെ ആവശ്യങ്ങളോട് മുഖം തിരിച്ചതിനാല്‍ സിനിമാ മേഖലയില്‍ താന്‍ മാറ്റി നിര്‍ത്തിപ്പെട്ടെന്നും മല്ലിക ഷെരാവത്ത് ആരോപിക്കുന്നുണ്ട്. ബോള്‍ഡ് കഥാപാത്രങ്ങളിലൂടെയാണ് മല്ലിക ഷെരാവത്ത് ബോളിവുഡില്‍ ശ്രദ്ധ നേടുന്നത്. 2003ല്‍ പുറത്തിറങ്ങിയ ‘ഖ്വായിഷ്’ എന്ന ചിത്രത്തിലൂടെയാണ് മല്ലിക സിനിമയില്‍ എത്തുന്നത്.

2004ല്‍ ഇറങ്ങിയ ‘മര്‍ഡര്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടുകയായിരുന്നു. 2022-ല്‍ പുറത്തിറങ്ങിയ ആര്‍കെ/ആര്‍കെ എന്ന ചിത്രത്തിലാണ് മല്ലിക ഒടുവില്‍ വേഷമിട്ടത്. ഇമ്രാന്‍ ഹാഷ്മി നായകനായ ചിത്രം ബോക്‌സ് ഓഫീസിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു