ഇനി നായികാ വേഷം ലഭിക്കില്ല, ബോംബെ ചെയ്യരുതെന്ന് പലരും പറഞ്ഞു.. പക്ഷെ: മനീഷ കൊയ്‌രാള

1995ല്‍ മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ബോംബെ’. അരവിന്ദ് സ്വാമിയും മനീഷ കൊയ്‌രാളയും വേഷമിട്ട റൊമാന്റിക് ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടിയിരുന്നു. എന്നാല്‍ ഈ സിനിമയില്‍ നിന്നും പിന്മാറണം എന്നായിരുന്നു പലരും തന്നെ ഉപദേശിച്ചിരുന്നത് എന്നാണ് മനീഷ കൊയ്‌രാള പറയുന്നത്.

ഈ ചിത്രത്തോടെ തന്റെ നായികാ കരിയര്‍ അവസാനിക്കമെന്നും പലരും പറഞ്ഞിരുന്നതായാണ് നടി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ”ബോംബെയില്‍ അഭിനയിക്കരുതെന്ന് അന്ന് പലരും എന്നോട് പറഞ്ഞു. കാരണം ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായിട്ടാണ് എന്റെ കഥാപാത്രം.”

”അമ്മയായി അഭിനയിച്ചാല്‍ പിന്നെ ആ ഇമേജില്‍ കുടുങ്ങിപ്പോകുമെന്നും നായിക വേഷങ്ങള്‍ ലഭിക്കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ഛായാഗ്രാഹകന്‍ അശോക് മേത്ത എന്നോട് ഈ ചിത്രം ചെയ്യാന്‍ പറഞ്ഞു. മണിരത്‌നത്തിനൊപ്പം ജോലി ചെയ്യാനുള്ള അവസരം ഉപയോഗിക്കാന്‍ പറഞ്ഞു.”

”മണി സാറിനെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അദ്ദേഹത്തിനൊപ്പം ജോലി ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ വിനയവും ബുദ്ധിയും സിനിമയോടുള്ള താല്‍പര്യവുമെല്ലാം എന്നെ ആകര്‍ഷിച്ചു. ചിത്രത്തിന്റെ സന്ദേശം എനിക്ക് ഇഷ്ടമായി. എന്റെ ലുക്ക് ടെസ്റ്റിനിടെ, ചിത്രത്തല്‍ വ്യത്യസ്തമായി എന്തെങ്കിലും എനിക്ക് ചെയ്യാന്‍ കഴിയുമെന്ന് തോന്നി” എന്നാണ് മനീഷ പറയുന്നത്.

Latest Stories

"റയലിനേക്കാൾ ഗോളുകൾ ഞങ്ങൾ അടിച്ചു, അതിൽ ഹാപ്പിയാണ്"; റയൽ മാഡ്രിഡിനെ പരിഹസിച്ച് റെഡ് സ്റ്റാർ താരം

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ്; പരാതിക്കാരന്‍റെ മൊഴിയെടുത്തു

മാരുതി നമ്മൾ ഉദ്ദേശിച്ച ആളല്ല! പുത്തൻ ഡിസയറിന് ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ !

കിം ജോങ് ഉന്നിനെ പറ്റിച്ച് ഉത്തര കൊറിയന്‍ സൈനികര്‍; റഷ്യയിലെത്തിയത് യുദ്ധത്തിനല്ല, പോണ്‍ സൈറ്റുകളില്‍ പട്ടാളത്തിന്റെ പരാക്രമം

ഇന്ത്യയെ ജി 7 സമ്മേളനത്തില്‍ നയിക്കുക സുരേഷ് ഗോപി; പാര്‍ലമെന്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് അധികാരം നല്‍കി; വഖഫ് വിഷയത്തില്‍ ശ്രദ്ധിക്കണം; കൂടുതല്‍ ചുമതലകള്‍ കൈമാറി പ്രധാനമന്ത്രി

"നെയ്മർ ഇന്റർ മിയാമിയിലേക്ക് പോകുന്നത് ക്ലബിന് അപകടമാണ്"; സെബാസ്റ്റ്യൻ സലാസറിന്റെ വാക്കുകൾ ഇങ്ങനെ

വ്‌ലോഗര്‍ അര്‍ജ്യുവും അപര്‍ണയും വിവാഹിതരായി

തുടർച്ചയായ മൂന്നാം തോൽവി, ആരാധകർ കടുത്ത നിരാശയിൽ; കോച്ചിനെ പുറത്താക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്?

ദക്ഷിണാഫ്രിക്കന്‍ പരമ്പര അവന് ജീവ മരണ പോരാട്ടം, പരാജയപ്പെട്ടാല്‍ ടീമിന് പുറത്ത്: ആകാശ് ചോപ്ര

ചികിത്സ നടക്കുകയാണ്, ശസ്ത്രക്രിയ ആവശ്യമാണ്..; രോഗത്തെ കുറിച്ച് ശിവ രാജ്കുമാര്‍