ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായി..; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

ഒരു കാലത്ത് ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ താരമാണ് മനീഷ കൊയ്‌രാള. കാന്‍സറിനെയും രോഗങ്ങളെയും അതിജീവിച്ച താരം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലിയുടെ വെബ് സീരിസ് ‘ഹീരാമണ്ഡി’യാണ് മനീഷയുടെതായി നിലവില്‍ റിലീസ് ചെയ്തിരുക്കുന്നത്.

പ്രേക്ഷപ്രശംസയും നിരൂപകപ്രശംസയും സീരിസിന് ലഭിക്കുന്നുണ്ട്. സീരിസില്‍ ഹീരമണ്ടിയില്‍ വേശ്യാലയത്തിന്റെ ഉടമയുടെ വേഷത്തിലാണ് മനീഷ എത്തുന്നത്. ഇന്റിമേറ്റ് രംഗങ്ങളില്‍ അടക്കം താരം വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചിരുന്നപ്പോള്‍ താന്‍ നേരിട്ട ദുരവസ്ഥകളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മനീഷ.

2018ല്‍ പുറത്തിറങ്ങിയ ‘ലസ്റ്റ് സ്റ്റോറീസ്’ സീരിസിന്റെ ഡയറക്ടറായ ദിബാകര്‍ ബാനര്‍ജിയോട് താന്‍ തുറന്നു പറഞ്ഞ കാര്യങ്ങളെ കുറിച്ച് മനീഷ പറഞ്ഞിരിക്കുന്നത്. ”ഇന്റിമേറ്റ് സീനുകളില്‍ അഭിനയിക്കുന്നതിന് എനിക്ക് ചില പരിമിതികളുണ്ട്. മുമ്പ് ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചിരുന്നപ്പോള്‍ എനിക്ക് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ദിബാകറിനോട് ഞാന്‍ തുറന്നു പറഞ്ഞു.”

”ആ പ്രശ്‌നം അദ്ദേഹത്തിന് പരിഹരിക്കാന്‍ പറ്റില്ല എന്നാണ് തോന്നിയത്. എന്നാല്‍ ദിബാകറിന്റെ മനോഭാവം എന്നെ ആകര്‍ഷിച്ചു. അദ്ദേഹം അഭിനേതാക്കളെയും ക്രൂവിനെയും എല്ലാവരെയും ശ്രദ്ധിക്കുന്ന ആളാണ്” എന്നാണ് മനീഷ കൊയ്‌രാള പറയുന്നത്. ലസ്റ്റ് സ്റ്റോറീസില്‍ ഭര്‍ത്താവിന്റെ സുഹൃത്തുമായി അവിഹിതബന്ധം തുടരുന്ന നായികയായാണ് മനീഷ വേഷമിട്ടത്.

Latest Stories

'അപൂര്‍വ്വരാഗം' സെറ്റില്‍ ലൈംഗികാതിക്രമം; കടന്നുപടിച്ചെന്ന് പരാതി, വെളിപ്പെടുത്തലുകളുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോര്‍ഡിനേറ്ററായ യുവതി

കേരളത്തിലെ റോഡ് വികസനത്തിന് പണം തടസമല്ല; മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചാലുടന്‍ 20,000 കോടി അനുവദിക്കുമെന്ന് നിതിന്‍ ഗഡ്കരി

'സച്ചിന്‍ ടെണ്ടുല്‍ക്കറെ ആ ഇംഗ്ലണ്ട് താരം മറികടന്നിരിക്കുന്നു'; വലിയ അവകാശവാദവുമായി ഗ്രെഗ് ചാപ്പല്‍

ആശുപത്രി കിടക്കയില്‍ നിന്നും റെക്കോര്‍ഡിംഗിന് പോകാന്‍ ആഗ്രഹിച്ചു; സ്വപ്‌നങ്ങള്‍ ബാക്കിയായി, പ്രിയ ഗാനയകന് യാത്രാമൊഴി

അമ്മു സജീവിന്റെ മരണം; ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു, അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് പിതാവ്

100 കോടി തള്ള് ഏറ്റില്ല, തെലുങ്ക് ഇന്‍ഡസ്ട്രിക്ക് തന്നെ നാണക്കേട്; 'ഗെയിം ചേഞ്ചര്‍' കളക്ഷന്‍ കണക്ക് വിവാദത്തില്‍

യുജിസി നിയമഭേദഗതിയെ എതിർത്ത് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

പിസി ജോര്‍ജിനെ മതമൗലികവാദികള്‍ വേട്ടയാടുന്നു; മാപ്പ് പറഞ്ഞിട്ടും കേസെടുത്തത് അന്യായം; നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് ബിജെപി

അര്‍ദ്ധരാത്രി ആഭിചാരം പതിവ്, ഗോപന്‍ കിടപ്പുരോഗി; വയോധികന്റെ സമാധി വിവാദത്തില്‍ ദുരൂഹതകളേറുന്നു

ഇതൊക്കെ ആണ് മാറ്റം! ബൈക്കുകളുടെ എഞ്ചിൻ മാറ്റിവെച്ച് സുസുക്കി..