പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചത് പെണ്‍കുഞ്ഞോം അതോ ആണ്‍കുഞ്ഞോ? ചര്‍ച്ചകളോട് പ്രതികരിച്ച് മീര ചോപ്ര

തങ്ങള്‍ മാതാപിതാക്കളായി എന്ന് അറിയിച്ചു കൊണ്ട് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും പങ്കുവച്ച ട്വീറ്റ് ചര്‍ച്ചയാണ്. പലരും വിമര്‍ശിച്ചപ്പോഴും കുഞ്ഞ് പെണ്ണ് ആണോ അതോ ആണ് ആണോയെന്ന് അറിയാനുള്ള തിടുക്കത്തിലായിരുന്നു ആരാധകര്‍. ഇക്കാര്യത്തില്‍ സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകളും നടന്നിരുന്നു.

പ്രിയങ്കയ്ക്കും നിക്കിനും ജനിച്ചത് പെണ്‍കുട്ടിയാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ആ റിപ്പോര്‍ട്ടുകള്‍ ശരിവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും പ്രിയങ്കയുടെ കസിനുമായ മീര ചോപ്ര. പ്രിയങ്കയ്ക്ക് എന്നും കുറേ കുട്ടികള്‍ വേണമെന്നായിരുന്നു ആഗ്രഹം.

അവള്‍ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ താന്‍ ഒരുപാട് സന്തോഷിക്കുന്നുണ്ട്. ഒരു പെണ്‍കുട്ടിയുടെ സൂപ്പര്‍ മദര്‍ ആവും അവള്‍. ജീവിതത്തിലെ നാളിതുവരെ എല്ലാ മേഖലയിലും അവള്‍ മികവ് തെളിയിച്ചിട്ടുണ്ട്. അമ്മയാവുക എന്നത് അതിനോടുള്ള കൂട്ടിച്ചേര്‍ക്കല്‍ മാത്രമാണ്.

അവളെ ഓര്‍ത്ത് തങ്ങളെല്ലാം അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു എന്നാണ് മീര ഇന്ത്യ ടുഡേയോട് പ്രതികരിച്ചത്. പ്രിയങ്കയും നിക്കും ഒരു കുട്ടിയുണ്ടാകാനായി കഴിഞ്ഞ കുറച്ച് നാളുകളായി ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ രണ്ടു പേരുടേയും ജോലിത്തിരക്കുകള്‍ അതിന് തടസമായി മാറുകയായിരുന്നു.

ഈ തിരക്കുകളാണ് പ്രിയങ്കയേയും നിക്കിനേയും മറ്റ് സാധ്യതകള്‍ തേടാന്‍ പ്രേരിപ്പിച്ചത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം നിക്കും പ്രിയങ്കയും ആഗ്രഹിക്കുന്നത് രണ്ട് കുട്ടികളെയാണെന്നും സുഹൃത്തുക്കള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?