ആ തുണി ശരീരത്തില്‍ നിന്നും മാറാതിരിക്കാന്‍ ഒരു പൊടിക്കൈ ചെയ്തു..; കത്രീനയ്‌ക്കൊപ്പമുള്ള വൈറൽ 'ടവ്വല്‍ ഫൈറ്റ്'; വെളിപ്പെടുത്തി ഹോളിവുഡ് താരം

300 കോടി ബജറ്റിലാണ് സല്‍മാന്‍ ഖാന്‍-കത്രീന കൈഫ് ചിത്രം ‘ടൈഗര്‍ 3’ ഒരുക്കുന്നത്. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ ഉള്‍പ്പെടുന്ന ചിത്രമായ ടൈഗര്‍ 3, സല്‍മാന്‍ ഖാന്റെ ഹിറ്റ് സിനിമാ സീരിസിലെ മൂന്നാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ നടി രേവതിയുടെ സാന്നിധ്യം മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.

എന്നാല്‍ കൂടുതല്‍ ചര്‍ച്ചയായത് ഹോളിവുഡ് നടിയും സ്റ്റണ്ട് വുമണുമായ മിഷേല്‍ ലീക്കൊപ്പമുള്ള കങ്കണയുടെ ടവല്‍ ഫൈറ്റ് ആണ്. ചിത്രത്തില്‍ ഗംഭീര ആക്ഷന്‍ സീക്വന്‍സുകളില്‍ കത്രീന എത്തുന്നുണ്ടെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാണ്. ബാത്ത് ടവ്വല്‍ ധരിച്ചു കൊണ്ടുള്ള ഫൈറ്റ് സീനിനെ കുറിച്ചാണ് മിഷേല്‍ ഇപ്പോള്‍ സംസാരിച്ചിരിക്കുന്നത്.

ആ സീക്വന്‍സ് ചെയ്യാനായി രണ്ടാഴ്ചയോളം കത്രീനയ്‌ക്കൊപ്പം റിഹേഴ്‌സല്‍ ചെയ്തിട്ടുണ്ട് എന്നാണ് മിഷേല്‍ പറയുന്നത്. ”ഇത് ഷൂട്ട് ചെയ്യുമ്പോള്‍ ഇതിഹാസമാകുമെന്ന് കരുതിയിരുന്നു. രണ്ടാഴ്ചയോളം ഫൈറ്റ് ചെയ്യാന്‍ റിഹേഴ്‌സല്‍ ചെയ്തിട്ടാണ് ഷൂട്ട് ചെയ്തത്. ഫൈറ്റ് വളരെ രസകരമായിരുന്നു.”

”ഒരു ഇന്റര്‍നാഷണല്‍ സിനിമയില്‍ അഭിനയിക്കുന്നത് അതിശയകരമായി തോന്നിയിരുന്നു. കത്രീന വളരെ ലളിതവും പ്രൊഫഷണലുമായിരുന്നു. എല്ലാ ചലനങ്ങളും കൃത്യമായിരിക്കാന്‍ വേണ്ടി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. അവരോടൊപ്പം പ്രവര്‍ത്തിക്കുന്നത് എളുപ്പമായിരുന്നു. ഞങ്ങള്‍ വിയര്‍ത്ത് പണിയെടുത്തു.”

”അതില്‍ വെല്ലുവിളിയായത് ആ സീനിലെ കോസ്റ്റിയൂം ആണ്. ഫൈറ്റ് ചെയ്യുമ്പോഴും ആ ഡ്രസ് കൃത്യമായി തന്നെ ദേഹത്ത് കിടക്കണം. അത് വലിയ വെല്ലുവിളിയായി. ഞങ്ങള്‍ അത് തുന്നിക്കെട്ടി വച്ചാണ് ചെയ്തത്. പരസ്പരം ഉപദ്രവിക്കാതെ ഫൈറ്റ് ചെയ്യലും വെല്ലുവിളിയായി.”

”കുറച്ച് ദൂരത്തില്‍ നിന്നും പരസ്പരം അടിക്കണം. ഞാന്‍ പ്രൊഫഷണല്‍ ആണ്. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും അടി കിട്ടിയില്ല. ക്യാമറയ്ക്ക് എല്ലാം നന്നായി പകര്‍ത്താന്‍ കഴിഞ്ഞു” എന്നാണ് മിഷേല്‍ പറയുന്നത്. അതേസമയം, ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയാണ് വില്ലനായി എത്തുന്നത്. നവംബര്‍ 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം