'കൂ ആപ്പിലേക്ക് ചേക്കേറുന്ന ഭക്തന്‍മാര്‍ക്ക് എന്റെ സ്നേഹം നിറഞ്ഞ യാത്രാ ആശംസകള്‍'; സംഘപരിവാര്‍ അനകൂലികളെ ട്രോളി സ്വര ഭാസ്‌ക്കര്‍

ഇന്ത്യന്‍ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ കൂ ആപ്പിലേക്ക് പോകുന്ന സംഘപരിവാര്‍ അനകൂലികളെ ട്രോളി ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. നിലപാടുകളുടെ പേരില്‍ ട്വിറ്ററില്‍ ഏറെ വിദ്വേഷ പ്രചാരണങ്ങള്‍ക്കും ട്രോളകള്‍ക്കും ഇരയാകാറുള്ള താരമാണ് സ്വര. ട്വിറ്റര്‍ വിരോധികളായ ഭക്തന്‍മാര്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് സ്വര ഇപ്പോള്‍.

“”ട്വിറ്ററില്‍ നിന്ന് കൂ ആപ്പിലേക്ക് ചേക്കേറുന്ന ഭക്തന്‍മാര്‍ക്ക് എന്റെ സ്നേഹം നിറഞ്ഞ യാത്രാ ആശംസകള്‍. എന്നെ മിസ് ചെയ്യണേ”” എന്നാണ് സ്വരയുടെ ട്വീറ്റ്. ട്വിറ്ററിന് ബദലായ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ എന്ന നിലയില്‍ കേന്ദ്ര സര്‍ക്കാരും കൂടിയാണ് കൂ വിന് പ്രചാരണം നല്‍കിയത്.

കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ കൂ വില്‍ അക്കൗണ്ട് തുടങ്ങുകയും മറ്റുള്ളവരോട് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററുമായി കൂ വഴിയാണ് കേന്ദ്ര ടെക്നോളജി മന്ത്രാലയം സംവദിച്ചിരുന്നത്. അപരമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക എന്നിവര്‍ സ്ഥാപിച്ച ബോംബിനെറ്റ് ടെക്‌നോളജീസാണ് കൂവിന് പിന്നില്‍.

പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതോടെയാണ് കൂ പ്രചാരം നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ട്വിറ്ററിന് സമാനമായ ആപ്ലിക്കേഷനാണ് കൂവും. പങ്കുവെയ്ക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക. ഷെയര്‍ ചെയ്യുന്ന പോസ്റ്റ് റികൂ എന്ന് അറിയപ്പെടും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു