ലോകസുന്ദരിക്ക് ഇഷ്ടം ആമിര്‍ഖാനൊപ്പം അഭിനിയിക്കാന്‍

സിനിമാ മേഖലയിലേക്കുള്ള വരവിന് താല്‍പര്യമറിയിച്ച് ലോകസുന്ദരി മാനുഷി ചില്ലാര്‍. ആമിര്‍ ഖാനോടൊപ്പം അഭിനയിക്കാനുള്ള തന്റെ ആഗ്രഹവും മാനുഷി വെളിപ്പെടുത്തി. സിനിമാസ്വപ്‌നത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

വെല്ലുവിളികള്‍ നിറഞ്ഞതും അഭിനയ സാധ്യതകളുള്ളതുമായ കഥാപാത്രങ്ങളാണ് ആമിര്‍ ഖാന്‍ സിനിമകളിലുള്ളത്. അതോടൊപ്പം അവ സമൂഹത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നവയും നല്ല സന്ദേശങ്ങള്‍ നലകുന്നവയുമാണ്. അതിനാല്‍ തന്നെ ആമിറിനൊപ്പം അഭിനയിക്കാനാണ് തനിക്ക് ഏറെ ആഗ്രഹമെന്നും മാനുഷി പറഞ്ഞു. നടിമാരില്‍ തനിക്കേറെ പ്രിയങ്കരി പ്രിയങ്ക ചോപ്രയാണെന്നും ലോകസുന്ദരി കൂട്ടിച്ചേര്‍ത്തു.

Read more

2000ല്‍ പ്രിയങ്ക ചോപ്ര നേടിയ ലോകസുന്ദരിപട്ടം 2017ലാണ് മാനുഷിയിലൂടെ വീണ്ടും ഇന്ത്യയിലേക്കെത്തിയത്. ഈ പുരസ്‌ക്കാരം സ്വന്തമാക്കുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് ഡല്‍ഹിയില്‍ മെഡിക്കല്‍ കോളെജ് വിദ്യാര്‍ഥിയായ മാനുഷി.