സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രബര്‍ത്തി ആശുപത്രി വിട്ടു. തിങ്കളാഴ്ചയാണ് താരം വീട്ടില്‍ തിരിച്ചെത്തിയത്. ഭക്ഷണം നിയന്ത്രിക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ശാസിച്ചതായും മിഥുന്‍ ചക്രവര്‍ത്തി എഎന്‍ഐയോട് പ്രതികരിച്ചു.
”രാക്ഷസനെ പോലെയാണ് താന്‍ ഭക്ഷണം കഴിച്ചിരുന്നത്. അതിനുള്ള ശിക്ഷ തനിക്ക് കിട്ടി. അതുകൊണ്ട് ആഹാരം കഴിക്കുന്നതില്‍ എല്ലാവരും ഒരു നിയന്ത്രണമൊക്കെ വെയ്ക്കണം. മധുരപലഹാരങ്ങള്‍ കഴിച്ചാല്‍ ഒരു മാറ്റവും വരില്ല എന്ന തെറ്റിദ്ധാരണ പ്രമേഹരോഗികള്‍ക്ക് ഉണ്ടാകരുത്. നിങ്ങളുടെ ഭക്ഷണക്രമം നിയന്ത്രിക്കുക.”
”ആരോഗ്യം ശ്രദ്ധിക്കാത്തതിന് പ്രധാനമന്ത്രി ഞായറാഴ്ച എന്നെ ശകാരിച്ചു” എന്നാണ് മിഥുന്‍ ചക്രവര്‍ത്തി പറയുന്നത്. അതേസമയം, പിതാവ് ആരോഗ്യവാനായിരിക്കുന്നെന്നും ഏവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുണ്ടെന്നും മിഥുന്‍ ചക്രബര്‍ത്തിയുടെ മകന്‍ നമശി എക്‌സില്‍ പോസ്റ്റ് ചെയ്തു.
മിഥുന്‍ ചക്രവര്‍ത്തിക്ക് തലച്ചോറില്‍ അസ്‌കിമിക് സെറിബ്രോവാസ്‌കുലര്‍ ആക്‌സിഡന്റ് സ്‌ട്രോക്ക് ആണ് ഉണ്ടായത്. ഈയടുത്ത് പത്മഭൂഷണ്‍ പുരസ്‌കാരം മിഥുന്‍ ചക്രവര്‍ത്തിക്ക് ലഭിച്ചിരുന്നു. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം ‘കാബൂളിവാല’യിലാണ് മിഥുന്‍ ചക്രവര്‍ത്തി ഒടുവില്‍ അഭിനയിച്ചത്.